
മാസ് ചിത്രങ്ങളുടെ ട്രെയിലറുകൾ എല്ലാം ഏകദേശം ഒരുപോലെയാണെന്ന തമിഴ് നടൻ കാർത്തിക് കുമാറിൻ്റെ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ വെങ്കട് പ്രഭു. മാസ് ചിത്രങ്ങളുടെ ട്രെയിലറുകളിലെല്ലാം ‘നായകൻ വരുന്നു, അടിക്കുന്നു, പോകുന്നു’ എന്ന രീതിയിലാണെന്ന് ഒരുക്കുന്നതെന്നും ഇത് കണ്ടിട്ട് എന്തിനാണ് ആളുകൾ ഇത്ര ആകാംക്ഷാഭരിതരാകുന്നതെന്നും കാർത്തിക് ചോദിച്ചിരുന്നു. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.
കാർത്തിക് കുമാർ പറഞ്ഞത് ശരിയാണെന്നാണ് വെങ്കട് പ്രഭു പറഞ്ഞത്. എല്ലാ വാണിജ്യ സിനിമകളിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി. സാധാരണ വാണിജ്യ സിനിമകളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ സംവിധായകർ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ ആരാധകർ തയാറാകുമോ എന്നും വെങ്കട് പ്രഭു ചോദിച്ചു.
ലോകേഷ് കനകരാജിന്റെ സിനിമകളെ ഉദ്ദേശിച്ചാണ് കാർത്തിക് കുമാറിൻ്റെ പരാമർശം എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘കൂലി’യുടെ ടെെറ്റിൽ അനൗൺസ്മെന്റ് വീഡിയോ ഈയടുത്താണ് പുറത്തുവന്നത്. കാർത്തിക് കുമാറിൻ്റെ പരാമർശത്തിൽ വെങ്കട് പ്രഭു നടത്തിയ പ്രതികരണവും ശ്രദ്ധനേടുകയാണ്.
വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ എന്ന ചിത്രം ഒരുക്കുന്നതിൻ്റെ തിരക്കിലാണ് വെങ്കട് പ്രഭു. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]