ഗായകന് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ വിയോഗത്തില്‍ വൈകാരികമായ കുറിപ്പുമായി ഗായിക അഭിരാമി സുരേഷ്. മരിച്ചുപോയ തന്റെ പിതാവും ഗോപി സുന്ദറിന്റെ അമ്മയും ഉള്‍പ്പെടെയുള്ള കുടുംബചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഭിരാമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് നമ്മുടെ ഒരു ഭാഗം ഇല്ലാതാകുന്നത് പോലെയാണ് എന്ന് അഭിരാമി സുരേഷ് കുറിച്ചു.
‘ചില നഷ്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. നമ്മള് എത്ര പരിശ്രമിച്ചാലും ആ വേദനയുടെ ആഴം പറഞ്ഞറിയിക്കാനാകില്ല. ഇന്ന് ഞാന്‍ എഴുന്നേറ്റത് ലിവി അമ്മയുടെ വിയോഗ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഞങ്ങളുടെ പഴയ ചാറ്റുകളിലൂടെ കണ്ണോടിക്കവെ ഒരു ചിത്രം കണ്ടു. അത് എന്നെ കൂടുതല്‍ ദുഃഖിതയാക്കി. ആ ചിത്രത്തില്‍ എനിക്ക് നഷ്ടപ്പെട്ട രണ്ട് മനോഹരമായ ആത്മാക്കളെ ഞാന്‍ കണ്ടു. എന്റെ അച്ഛനും ലിവി അമ്മയും. ഈ ദുഃഖം വാക്കുകളിലൂടെ എങ്ങനെ പറഞ്ഞറിയിക്കാനാകും എന്ന് എനിക്ക് അറിയില്ല.’ -അഭിരാമി സുരേഷ് പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് നമ്മുടെ ഒരു ഭാഗം നഷ്ടപ്പെടുന്നത് പോലെയാണ്. ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരുഭാഗം. എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിക്കുമ്പോള്‍, അവര്‍ ഇപ്പോള്‍ പ്രകൃതിയുടെ ഭാഗമായി മാറി കാവല്‍മാലാഖമാരെ പോലെ നമ്മളെ നോക്കുന്നുണ്ടെന്നും ഇത് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഈ നഷ്ടത്തിന്റെ വേദന താങ്ങാന്‍ ചേട്ടനും അച്ഛനും ശക്തിയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലിവി അമ്മ ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് നിങ്ങളെ നോക്കുന്നുണ്ടാകും…’ -അഭിരാമി കുറിച്ചു.
വ്യാഴാഴ്ച തൃശ്ശൂരിലായിരുന്നു ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. ഗോപി സുന്ദര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 65 വയസ്സായിരുന്നു. അമ്മ എല്ലായ്പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]