
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനെ’തിരെ നടക്കുന്നത് വിദ്വേഷ പ്രചരണമാണെന്ന് നടന് ഹരീഷ് പേരടി.മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വാലിബന് എന്ന കഥപാത്രത്തിന്റെ ഗുരു അയ്യനാരുടെ വേഷമാണ് ചിത്രത്തില്‍ ഹരീഷ് അവതരിപ്പിക്കുന്നത്. വിദ്വേഷ പ്രചരണം എന്ന കൂടോത്രത്തെ മോഹന്‍ലാല്‍ നിസ്സാരമായി വലിച്ച് താഴെയിട്ടെന്ന് ഹരീഷ് പേരടി കുറിച്ചു.
43 വര്‍ഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിന് എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..കാരണം അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്…ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്..ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്ക്കുന്ന ആളുകളെപോലെ..ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തിയ്യറ്ററില്‍ എത്താന്‍ തുടങ്ങി…ഇനി വാലിബന്റെ തേരോട്ടമാണ്…ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക …കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്..
സിനിമയ്ക്കെതിരേ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരണവുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഒന്നര വര്‍ഷത്തോളം കഷ്ടപ്പെട്ടാണ് ‘മലൈക്കോട്ടെ വാലിബന്’ ചിത്രീകരിച്ചത്. കണ്ടുപരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാ സിനിമകളിലും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ലിജോ പറഞ്ഞു. ഫെരാരി എന്ജിന് ഉപയോഗിച്ച് ഒടുന്ന വണ്ടിയല്ല ഈ സിനിമ. മുത്തശ്ശിക്കഥയുടെ വേഗം മാത്രമുള്ള ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”മോഹന്‍ലാലിനെ കാണേണ്ട രീതിയില്‍ തന്നെയാണ് സിനിമയില്‍ അവതരിപ്പിച്ചത്. നമ്മള് കണ്ടുപരിചയിച്ച രീതി തന്നെ വേണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ഥമില്ല. നമ്മുടെ കാഴ്ച വേറെ ഒരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. നമ്മുടെ കാഴ്ച നമ്മുടെ മാത്രം കാഴ്ചയാകണം. നമുക്ക് കിട്ടിയ രുചി വേറൊരാളുടെ നാവില്‍നിന്നു കിട്ടിയ രുചിയാകരുത്. നിങ്ങളുടെ അഭിപ്രായം അറിയാന്‍ സ്വയം കണ്ട് വിലയിരുത്തുക. ഇപ്പോഴും ഒരു മാറ്റവും വരുത്താന്‍ ആലോചിക്കുന്നില്ല, സ്വാധീനിക്കുവാനും ശ്രമിക്കുന്നില്ല (സ്റ്റില്‍ നോ പ്ലാന്‍സ് ടു ചെയ്ഞ്ച്, സ്റ്റില്‍ നോ പ്ലാന്‍സ് ടു ഇംപ്രസ്)”- ലിജോ പറഞ്ഞു
സിനിമയ്ക്കെതിരേ വിദ്വേഷ പ്രചരണം നടത്തുന്നത് എന്തിനെന്ന് അറിയില്ലെന്നും സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ ഇതിന്റെ രണ്ടാം ഭാഗം ആലോചിക്കാന്‍ കഴിയില്ലെന്നും ലിജോ പറയുന്നു.
ഫസ്റ്റ് ഷോ കഴിഞ്ഞത് മുതല്‍ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായങ്ങള്‍ ”ഒരിക്കലും സത്യമാകണമെന്നില്ല. രാവിലെ ആറു മണിക്കു കാണുന്ന ഓഡിയന്‍സും വൈകിട്ട് വരുന്ന ഓഡിയന്‍സും രണ്ടും രണ്ടാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ രാവിലെ ഷോ കഴിഞ്ഞുവരുന്ന ഓഡിയന്‍സ് പറഞ്ഞു പരത്തുന്ന അഭിപ്രായം മറ്റുള്ളവരെ സ്വാധീനിക്കുന്നു. അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിപ്പിക്കുന്നുണ്ട്. എന്തിനാണ് ഈ വിദ്വേഷം പ്രചരിപ്പിക്കുന്നത്? എന്ത് ഗുണമാണ് ഇതില്‍നിന്ന് ലഭിക്കുന്നത്? ഏറ്റവും വലിയ പ്രൊഡക്ഷന്‍ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയില്‍ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ് പ്രകടിപ്പിക്കുന്നതെന്നും ലിജോ ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]