ജാംനഗര്‍: നടന് സല്മാന് ഖാന്റെ 59-ാം ജന്മദിനാഘോഷത്തില് ഗുജറാത്തില്‍ കേക്കുമുറിച്ച് ആഘോഷം. മുകേഷ് അംബാനി, നിത അംബാനി, കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ആഘോഷത്തിന്റെ വീഡിയോ നടന് അതുല്‍ അഗ്നിഹോത്രി സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നിരവധി ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
വെള്ള നിറത്തിലുള്ള നാലുതട്ട് കേക്കുമുറിച്ചായിരുന്നു ആഘോഷം. സഹോദരിയുടെ മകള്‍ ആയത്തിനെ ഒക്കത്തുവെച്ചാണ് സല്മാന് കേക്കുമുറിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബര്‍ത്ത്ഡേ പാട്ടുപാടി കൈകൊട്ടി ആഘോഷിച്ചു. സല്മാന് കറുപ്പ് വസ്ത്രവും ആയത്ത് ഗോള്‍ഡന്‍ ഔട്ട്ഫിറ്റിലുമാണ് പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്.
സല്മാന് ഖാന്റെ അമ്മ സല്‍മ ഖാന്, സ്റ്റെപ്മം ഹെലന്, സഹോദരന് സുഹൈല്‍ ഖാന്, സഹോദരിമാരായ അര്‍പ്പിത, ആല്വിറ, ആയുഷ് ശര്‍മ, റിതീഷ് ദേശ്മുഖ്, ഭാര്യ ജെനീലിയ , മുകേഷ് അംബാനി, നിത അംബാനി എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുത്തു. സല്മാന് കേക്ക് മുറിക്കുമ്പോള്‍ മുകേഷ് അംബാനി, നിത അംബാനി ഉള്‍പ്പെടെയുള്ളവര്‍ പാട്ടുപാടി കൈയടിക്കുന്നുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]