ഹോളിവുഡ് താരമായ റോബര്‍ട്ട് പാറ്റിന്സന് പ്രേക്ഷകരുടെ പ്രിയതാരമായ ബാറ്റ്മാന്റെ കുപ്പായമണിയുന്നത് കാണാന്‍ ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ഒരു അന്താരാഷ്ട്ര മാധ്യം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബാറ്റ്മാന് 2, 2027 ഒക്ടോബര്‍ ഒന്നിനാണ് പ്രീമിയര്‍ ചെയ്യുക. ജോര്‍ജ് ക്ലൂണി, ക്രിസ്റ്റിയന്‍ ബെയില്‍, ബെന്‍ അഫ്ളെക്ക് എന്നിവര്‍ക്കുശേഷം ബാറ്റ്മാന് വേഷമണിയുന്ന നടനാണ് റോബര്‍ട്ട് പാറ്റിന്സണ്.
ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ മാട്ട് റീവ്സ് ഇപ്പോഴും തിരക്കഥയുടെ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ 2025-ലായിരിക്കും ചിത്രം നിര്‍മാണം തുടങ്ങുക. വി.എഫ്.എക്സ്. പോലുള്ള ഹെവി സീക്വല്‍ ഉപയോഗിച്ച് 2026-ല്‍ ചിത്രം തിയേറ്ററിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് നിലവില്‍ സംവിധായകന്. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം അടുത്തവര്‍ഷം ഷൂട്ടിങ് ആരംഭിക്കും. ട്വിലൈറ്റിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റോബര്‍ട്ട് പാറ്റിന്സണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]