
നടനെന്നതിലുപരി ഗായകനായും ഗാനരചയിതാവായും സംവിധായകനായും കഴിവുതെളിയിച്ച പ്രതിഭയാണ് ധനുഷ്. ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്നാണ് സിനിമയുടെ പേര്. ഡിഡി3 എന്നായിരുന്നു ചിത്രത്തിന് ഇതുവരെ താത്ക്കാലികമായി നൽകിയിരുന്ന പേര്.
എ യൂഷ്വൽ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. മലയാളികളുടെ പ്രിയതാരം മാത്യു തോമസ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറുകയാണ്. ഈ വർഷം ലിയോ എന്ന ചിത്രത്തിൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി മാത്യു അഭിനയിച്ചിരുന്നു. അനിഖാ സുരേന്ദ്രൻ, പ്രിയാ പ്രകാശ് വാര്യർ എന്നിവരും താരനിരയിലുണ്ട്. റാബിയ, പവീഷ്, രമ്യ, വെങ്കി (വെങ്കടേഷ് മേനോൻ) എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റേതായി രണ്ട് വ്യത്യസ്ത പോസ്റ്ററുകളും ധനുഷ് എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ : ജാക്കി. വിഷ്വൽ ഡയറക്ടർ/കോസ്റ്റ്യൂം ഡിസൈനർ : കാവ്യ ശ്രീറാം. കോസ്റ്റ്യൂമർ : നാഗു. സ്റ്റിൽസ് : മുരുഗൻ. പബ്ലിസിറ്റി ഡിസൈനർ : കബിലൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഡി. രമേഷ് കുച്ചിരായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ശ്രേയസ് ശ്രീനിവാസൻ.
വണ്ടർബാർ പ്രൊഡക്ഷന്റെ ബാനറിൽ കസ്തൂരിരാജ, വിജയലക്ഷ്മി കസ്തൂരിരാജ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മറ്റൊരു പ്രോജക്റ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]