
ബോളിവുഡ് താരം അർബാസ് ഖാൻ വിവാഹിതനായി. മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. ഇരുവരുടേയും സഹോദരി അർപ്പിതാ ഖാന്റെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 41 വയസ്സുണ്ട്.
വിവാഹ ചിത്രങ്ങൾ അർബാസ് ഖാൻ ഔദ്യോഗിക സോഷ്യൽ മീഡിയാ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഈ ദിവസംമുതൽ ഞങ്ങൾ ഒന്നായി എന്നായിരുന്നു ചിത്രങ്ങൾക്ക് അദ്ദേഹം അടിക്കുറിപ്പ് നൽകിയത്. സിനിമാലോകത്തുനിന്നുള്ള പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകളുമായെത്തി.
അർബാസിന്റേത് ഇത് രണ്ടാം വിവാഹമാണ്. നടി മലൈക അറോറയായിരുന്നു നടന്റെ ആദ്യഭാര്യ. 1998-ലായിരുന്നു ഇരുവരും വിവാഹിതരായത്. 2017-ൽ വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ എന്നൊരു മകനുമുണ്ട്. പിതാവിന്റെ നിക്കാഹിൽ അർഹാനും പങ്കെടുത്തിരുന്നു. അതേസമയം മലൈക നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് ഇപ്പോൾ.
2020-ൽ പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയത് അർബാസ് ഖാൻ ആയിരുന്നു. ഠാണാവ് എന്ന വെബ് സീരീസിലും ഈയിടെ താരം വേഷമിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]