നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരംതന്നെയാണ് മരണവിവരം ആരാധകരെ അറിയിച്ചത്. ‘ അച്ഛാ വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന ക്യാപ്ഷനോടെ കറുത്ത ക്യാൻവാസിലാണ് മരണവിവരം പങ്കുവെച്ചത്. മരണകാരണം അറിവായിട്ടില്ല.
വളരെ അപൂർവ്വമായി മാത്രമായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. നടൻ തേജ സജ്ജ എക്സിൽ അനുശോചനം രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]