‘പുഷ്പ’യിലൂടെ ലോകം ഏറ്റെടുത്ത താരജോഡികളായ പുഷ്പരാജും ശ്രീവല്ലിയും ഒരുമിച്ചെത്തുന്ന ‘പുഷ്പ 2’ലെ ‘പീലിങ്സ്’ ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും. തീപിടിപ്പിക്കുന്ന ചുവടുകളുമായി തകര്‍ത്താറാടി ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുനും ഡാന്‍സിംഗ് ക്യൂന്‍ ശ്രീലീലയും എത്തിയിരുന്ന ‘കിസ്സിക്’ പാട്ടിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇറങ്ങുന്നത്. ഈ വര്‍ഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂള്‍’ ഡിസംബര്‍ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്.
‘പുഷ്പ 2: ദ റൂള്‍’ ഓരോ അപ്ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂര്‍വ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയുന്നു. പുഷ്പ വൈല്‍ഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലര്‍ എത്തിയിരുന്നത്. അതിനുപിന്നാലെ ‘കിസ്സിക്’ പാട്ടെത്തിയിരുന്നു. അതിന് ശേഷമാണിപ്പോള്‍ ‘പീലിങ്സ്’ സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തുന്നത്.
ഈ വര്‍ഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2’ എത്താന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രമാണുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂള്‍’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂള്‍’ ഇതിന്റെ തുടര്‍ച്ചയായെത്തുമ്പോള്‍ സകല റെക്കോര്‍ഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടല്‍. ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തില്‍ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]