ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘കാതൽ’ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. പല അഭിനേതാക്കളും സ്വവർഗാനുരാഗിയായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു സൂപ്പർ താരം ഇങ്ങനെ ഒരു കഥാപാത്രം ചെയ്തു എന്നതാണ് ‘കാതൽ’ ചർച്ചകളിൽ ഇടം നേടാൻ കാരണം. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമായി മമ്മൂട്ടി പകർന്നാടുകയായിരുന്നു. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ജ്യോതികയും സുധി കോഴിക്കോടും മമ്മൂട്ടിക്കൊപ്പം കയ്യടി നേടുകയാണ്.
നാല് ദിവസങ്ങൾ പിന്നിട്ട് ‘കാതൽ’ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ മറ്റു അഭിനേതാക്കൾ അവതരിപ്പിച്ച സ്വവർഗാനുരാഗ കഥാപാത്രങ്ങൾ സമൂഹമാധ്യമങ്ങളിലെ ചർച്ചയിലേക്ക് കടന്നുവരുകയാണ്. ‘മൂത്തോനി’ൽ നിവിൻ പോളിയും ‘മുംബെെ പോലീസി’ൽ പൃഥ്വിരാജും ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇരുപത് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ അവതരിപ്പിച്ച അള്ളാപിച്ച മൊല്ലാക്ക എന്ന കഥാപാത്രവും ചർച്ചയാവുകയാണ്.
ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിലെ കഥാപാത്രമാണ് അള്ളാപിച്ച മൊല്ലാക്ക. 2003-ൽ നിർമ്മിച്ച ‘കഥയാട്ടം’ എന്ന മലയാള നോവലിലെ പ്രശസ്ത കഥാപാത്രങ്ങളുടെ അവതരണത്തിലാണ് മോഹൻ ലാൽ അള്ളാപിച്ച മൊല്ലാക്കയായി പകർന്നാടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]