ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെ വ്യാഴാഴ്ച പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് ബുധനാഴ്ച അലിഖാന് സമൻസ് നൽകുകയായിരുന്നു.
തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ഇതേസമയം തന്റെ ഭാഗത്ത് തെറ്റില്ലെന്ന നിലപാടിലാണ് മൻസൂർ അലിഖാൻ.
സ്ത്രീകളെ അപമാനിച്ചതിന് മാപ്പുപറയണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ഒരിക്കലും മാപ്പുപറയില്ലെന്നാണ് അലിഖാന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]