
ഇന്ത്യയിലെ ആദ്യത്തെ ഫീൽഡ് മാർഷൽ സാം മനേക്ഷായുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ബോളിവുഡ് ചിത്രം സാം ബഹാദൂർ റിലീസിനൊരുങ്ങുന്നു. വിക്കി കൗശലാണ് ടൈറ്റിൽ റോളിൽ.
മേഘ്ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭവാനി അയ്യർ, ശന്തനു ശ്രീവാസ്തവ എന്നിവർക്കൊപ്പം സംവിധായികയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഫാത്തിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര, നീരജ് കബി, എഡ്വേർഡ് സോണൻബ്ലിക്ക്, മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവരാണ് മറ്റഭിനേതാക്കൾ.
RSVP മൂവീസിന്റെ ബാനറിൽ റോണി സ്ക്രൂവാല നിർമ്മിച്ച ചിത്രം ഡിസംബർ 1 ന് ലോകത്തുടം നീളം റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]