
ബോളിവുഡില്‍ 40 വര്‍ഷം ആഘോഷിക്കുകയാണ് അനുപം ഖേര്‍. ഈ സന്ദര്‍ഭത്തില്‍ താന്‍ ഒരു കാലത്ത് കടന്നുപോയ പ്രയാസം നിറഞ്ഞ സമയം ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. വെറും 4000 രൂപ മാത്രം അക്കൗണ്ടിലുണ്ടായിരുന്ന, സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്ത നാളുകളെ കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അനുപം ഖേര്‍ പറയുന്നത്.
1984, തന്റെ കരിയറിലെ വഴിത്തിരിവായ വര്‍ഷമായിരുന്നു അത്. തന്റെ ക്ഷമയും വ്യക്തിത്വവും പരീക്ഷിക്കപ്പെട്ട സമയമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. ജോലി ലഭിക്കാനും തിരിച്ചറിയപ്പെടാനും തീവ്രമായി ശ്രമിച്ചുകൊണ്ടിരുന്ന നാളുകള്‍. വ്യവസായത്തില്‍ ബന്ധങ്ങള്‍ ഒന്നും ഇല്ലാതിരുന്ന തനിക്ക് സ്വപ്നങ്ങള്‍ കൈവിടില്ലെന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അനുപം ഖേര്‍ പറഞ്ഞു. സാരാംശ് എന്ന ആദ്യ ചിത്രത്തില്‍ 65 കാരനായി അഭിനയിച്ച് മറ്റുള്ളവര്‍ക്ക് തന്നെ കുറിച്ചുള്ള ധാരണ തിരുത്താന്‍ സാധിച്ചുവെന്ന് ആ ചിത്രത്തില്‍ അവസരം തന്ന മഹേഷ് ഭട്ടിന് നന്ദി പറഞ്ഞുകൊണ്ട് അനുപം ഖേര്‍ പറയുന്നു. 40 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ്69 എന്ന ചിത്രത്തില്‍ വിജയ് മാത്യു എന്ന 69 കാരനായാണ് അനുപം ഖേര്‍ വേഷമിട്ടത്.
2002 ല്‍ താന്‍ സാമ്പത്തിക പ്രതിസന്ധിയിലായ കാര്യവും അനുപം ഖേര്‍ പോസ്റ്റില്‍ പറയുന്നു. അന്ന് തന്റെ പരാജയങ്ങളെ അടിസ്ഥാനമാക്കി ഒരു നാടകം ചെയ്തു. 4000 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ആരോടും പരാതി പറയാതെ, ലോകത്തെ കുറ്റപ്പെടുത്താതെ താന്‍ അന്ന് കഠിനാധ്വാനം ചെയ്തുവെന്ന് അനുപം ഖേര്‍ പറയുന്നു.
മുമ്പ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ 2004 ല്‍ വലിയ സാമ്പത്തിക പ്രതിസന്ധി മറികടന്നതിനെ കുറിച്ച് അനുപം ഖേര്‍ വെളിപ്പെടുത്തിയിരുന്നു. കച്ചവട ചിന്താഗതിയുള്ള ആളല്ലാതിരുന്നതിനാല് 2004 ല്‍ താന്‍ ഏറെക്കുറെ പാപ്പരായി. അപ്പോള്‍ എല്ലാം വീണ്ടും ആരംഭിക്കേണ്ടി വന്നു. ആളുകള്‍ എന്നെ തെസ്പിയന്‍, വെറ്ററന്‍, ഇതിഹാസം എന്നെല്ലാം വിളിക്കാന്‍ തുടങ്ങി. ഒരു ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വാങ്ങി പിന്‍വാങ്ങാന്‍ സമയമായെന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ അതിന് താന്‍ വിസമ്മതിച്ചു. ഞാന്‍ വിദേശത്ത് പോയി ഒരു അമേരിക്കന്‍ സീരീസ് ചെയ്തു. 60 വയസ്സ് തികഞ്ഞതിന് ശേഷമാണ് ആളുകള്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ ഞാന്‍ എന്റെ ശരീരം കെട്ടിപ്പടുക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു.
ഹം ആപ്പ് കെ ഹേം കോന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഫേഷ്യല്‍ പരാലിസിസ് വന്നതിനെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അതിനെ മറികടന്നു. ഹിന്ദി ഭാഷക്കാരനായ താന്‍ മുന്‍നിര കലാകാരന്മാരുടെ കൂടെ ഹോളിവുഡ് ചിത്രങ്ങള്‍ ചെയ്തു.
ആരംഭകാലത്ത് പട്ടിണി കിടന്ന നാളുകളും മുറി വാടകയ്ക്കെടുക്കാന്‍ പണമില്ലാതെ റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിയതുമെല്ലാം അദ്ദേഹം ഓര്‍ത്തെടുത്തു. മനുഷ്യന് എന്ന നിലയിലും അഭിനേതാവെന്ന നിലയിലും തന്റെ അന്തസിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അനുപം ഖേര്‍ പറഞ്ഞു.
തന്റെ പരാജയങ്ങളും, പോരാട്ടങ്ങളും ഒപ്പം തന്റെ പിതാവും തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
69-ാം വയസ്സില്‍, വിജയ് 69-ല്‍ ട്രയാത്ലറ്റാകാന് ആഗ്രഹിക്കുന്ന 69-കാരനായ വിജയ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ വേഷത്തിനായി താരം നീന്തല്‍ പഠിക്കുകയും ട്രയാത്തലണ്‍ അത്ലറ്റാകാന്‍ പരിശീലിക്കുകയും ചെയ്തു. നവംബര്‍ എട്ടിന് നെറ്റ്ഫ്ളിക്സില്‍ വിജയ് 69 സ്ട്രീം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]