
2023 ഒക്ടോബര്‍ 29-നാണ് ‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി മരണപ്പെടുന്നത്. ലോകമെമ്പാടുമുള്ള സിനിമ, സീരീസ് പ്രേമികളെ കണ്ണീരിലാഴ്ത്തിയതാണ് ആ വിയോഗം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികദിനത്തിൽ ആ വേർപാടിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മാത്യു പെറിയുടെ മാതാവ് സൂസൻ മോറിസൺ. മകന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്ന് ഇപ്പോഴും മുക്തമാവാന്‍ സാധിച്ചിട്ടില്ലെന്നും വാര്‍ത്തകളില്‍ രസകരമായ എന്തെങ്കിലും കാണുമ്പോള്‍ പെട്ടെന്ന് മാത്യു പെറിയെ വിളിച്ചുപോവാറുണ്ടെന്നും സൂസന് പറഞ്ഞു.
ഇപ്പോഴും വാര്‍ത്തകളില്‍ എന്തെങ്കിലും സംഭവിച്ചതായി കാണുമ്പോഴൊക്കെ പെട്ടെന്ന് അവനെ വിളിച്ചുപോകാറുണ്ട്. എന്നത്തേക്കാളും സ്വാതന്ത്ര്യം ഇപ്പോള്‍ അവനുമായി എനിക്കുണ്ട്. അവനില്ലാത്തത് വളരെയധികം വിഷമിപ്പിക്കുന്നു- സൂസന് പറഞ്ഞു.
ജീവിതത്തിലുടനീളം മാത്യുവിനെ മരുന്നുകളുടെ ഉപയോഗം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നല്ല പുരോഗതി കാണിച്ചിരിന്നുവെന്നും മാത്യുവിന്റെ മാതാവ് ഓര്‍ത്തെടുത്തു. ഇനി കഴിയുന്നത്ര സഹോദരിയായ കാറ്റിയെ പിന്തുണക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നാം ചരമവാർഷികദിനത്തിൽ സഹതാരം ജെന്നിഫർ ആനിസ്റ്റൺ മാത്യു പെറിയോടൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒരു വർഷം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
2023 ഒക്ടോബര്‍ 29-നാണ് 54 വയസുകാരനായ താരത്തെ ലോസ് ആഞ്ജലിസിലെ വസതിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷാദ ചികിത്സയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന കേറ്റമിന്റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ആഞ്ജലിസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് അറിയിച്ചത്. കേറ്റമിന് അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിപ്പോയതാണെന്നായിരുന്നു റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]