
ഡബ്ബിങ് ആർട്ടിസ്റ്റും തെന്നിന്ത്യൻ നടിയുമായ രവീണ രവി വിവാഹിതയാകുന്നു. വാലാട്ടി സിനിമയുടെ സംവിധായകൻ ദേവൻ ജയകുമാർ ആണ് വരൻ. സാമൂഹികമാധ്യമങ്ങൾ വഴിയാണ് ഇരുവരും ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.
ഡബ്ബിങ് ആർട്ടിസ്റ്റായി സിനിമയിലേയ്ക്ക് ചുവടുവെക്കുകയും പിന്നീട് നടിയായി ശ്രദ്ധ നേടുകയും ചെയ്ത താരമാണ് രവീണ രവി. ദീപിക പദുകോൺ, എമി ജാക്സൺ, കൃതി ഷെട്ടി, നയൻതാര തുടങ്ങി നിരവധി നടിമാരുടെ ശബ്ദമായി മാറിയ താരം പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടേയും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും മകളാണ്.
സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവൻ. സംവിധായകൻ വി.കെ. പ്രകാശിന്റെ സഹായിയായാണ് ദേവൻ കലാരംഗത്തേക്കെത്തുന്നത്. പിന്നീട്, ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി. വാലാട്ടി എന്ന ചിത്രത്തിലൂടെയാണ് ദേവൻ ജയകുമാർ സ്വതന്ത്ര സംവിധായകനാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]