സോഷ്യൽ മീഡിയയിൽ വെെറലായി ബോളിവുഡ് താരങ്ങളായ ഷാരൂഖിൻ്റേയും വിക്കി കൗശലിൻ്റേയും ഡാൻസ്. ‘ബാഡ് ന്യൂസ്’ എന്ന വിക്കി കൗശൽ ചിത്രത്തിലേയും അല്ലു അർജുൻ്റെ ‘പുഷ്പ’യിലേയും വെെറൽ ഗാനങ്ങൾക്ക് താരങ്ങൾ ചുവടുവെച്ചതാണ് ശ്രദ്ധനേടുന്നത്. 2024-ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് (ഐഐഎഫ്എ) ചടങ്ങിലാണ് താരങ്ങളുടെ പ്രകടനം.
‘തോബ തോബ’ ഗാനത്തിൽ ചുവടുവെക്കുന്നതിനിടെ വിക്കി കൗശലിന്റെ പെർഫോമൻസ് നിർത്തിക്കാൻ ഷാരൂഖ് ശ്രമിച്ചതും കാണികൾക്ക് ആവേശമായി. വൻ കരഘോഷത്തോടെയാണ് ഇരുവരുടേയും ഡാൻസ് കാണികൾ ഏറ്റെടുത്തത്. വേറെയും സിനിമ ഗാനങ്ങൾക്ക് താരങ്ങൾ ചുവടുവെച്ചു.
അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം വേദിയിൽ വെച്ച് ഷാരൂഖ് ഖാൻ സ്വന്തമാക്കി. സംവിധായകൻ മണിരത്നത്തിൽ നിന്ന് ആശിർവാദം വാങ്ങിയതിന് ശേഷമാണ് താരം പുരസ്കാരം സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]