
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും നായകരായി ഒക്ടോബർ നാലിന് റിലീസ് ചെയ്യുന്ന ‘തെക്ക് വടക്ക്’ സിനിമയിൽ പാട്ടു നിരയിൽ വ്യത്യസ്തത. തെന്നിന്ത്യൻ സിനിമകളിലെ ഹിറ്റ് ശബ്ദങ്ങളായ ആന്റണി ദാസനും ജാസി ഗിഫ്റ്റും സിനിമയിൽ പാടുന്നുണ്ട്. ഒപ്പം സംഗീത സംവിധായകൻ സാം സി.എസും പാടുന്നു. ജീമോൻ, പ്രസീദ, യദു തുടങ്ങിയവരും പാട്ട് നിരയിലുണ്ട്. സിനിമയുടേതായി പുറത്തു വന്ന ‘കസകസ’ എന്ന പാർട്ടി സോങ്ങ് ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. വിനായകനും സംഘവും ആടിപ്പാടുന്ന ഗാനത്തിന്റെ റീലുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
കഥാപരമായി ബന്ധമുള്ളതിനാൽ ജാസി ഗിഫ്റ്റിന്റെ ഗാനം സിനിമ തിയേറ്ററിൽ എത്തിയ ശേഷമാകും പുറത്തു വരുന്നത്. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് വരികൾ രചിച്ചിരിക്കുന്നത്. സിനിമയിൽ ആറ് പാട്ടുകളാണുള്ളത്.
എസ് ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പാണ് നിർമ്മിക്കുന്നത്. ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള സിനിമയാണ് തെക്ക് വടക്ക് എന്ന് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ക്യാംപസ് മ്യൂസിക് ലോഞ്ചിൽ സംഗീത സംവിധായകൻ സാം സി.എസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]