HOME
MOVIES-MUSIC
NEWS
KANNUR SQUAD
Movies
News
More+
2180 സിനിമാപ്രവര്‍ത്തകരുടെ അധ്വാനം, മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിന്റെ പിന്നാമ്പുറകാഴ്ചകള്‍|വീഡിയോ
മേക്കിങ് വീഡിയോയിലെ രംഗങ്ങൾ
‘പ്രതികള്‍ മിടുക്കന്മാരാകുമ്പോള്‍ നമ്മളും മിടുക്കന്മാരകണ്ടേ എങ്കിലല്ലേ നമുക്ക് അവരെ പിടിക്കാന്‍ പറ്റൂ’ എ എസ് ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും ഇന്ത്യയൊട്ടാകെ പ്രതികള്‍ക്ക് പിന്നില്‍ സഞ്ചരിച്ച കഥ തിയേറ്ററില്‍ കണ്ണൂര്‍ സ്ക്വാഡ് ആയി എത്തുമ്പോള്മമ്മൂട്ടിയുടെ ചിത്രത്തിലെ പിന്നാമ്പുറ കാഴ്ചകള്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. രണ്ടായിരത്തി ഒരുന്നൂറ്റി എണ്പതു പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട ചിത്രം സെപ്റ്റംബര്‍ 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററിലേക്കെത്തും. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.
മമ്മൂട്ടിയോടൊപ്പം കിഷോര്‍കുമാര്‍,വിജയരാഘവന്, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ ചിത്രം ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ്.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
കണ്ണൂര്‍ സ്ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന് ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര് : പ്രശാന്ത് നാരായണന്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന് : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്, പി ആര് ഒ : പ്രതീഷ് ശേഖര്‍.
Content Highlights: Kannur Squad BTS Making Video Mammootty Roby Varghese Raj Sushin Shyam Mammootty Kampany
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]