തിരുവനന്തപുരം : ഇന്ദ്രൻസിൽ ഒരു വേന്ദ്രനുണ്ടെന്നു പറഞ്ഞു തുടങ്ങിയ പ്രിയദർശന്റെ നർമത്തിൽപ്പൊതിഞ്ഞ പ്രഭാഷണം സദസ്സിൽ ചിരിയുണർത്തി. പണ്ട് കല്ലിയൂർ ശശി നിർമിച്ച ഒരു ചിത്രത്തിൽ മൂന്നുദിവസത്തെ അഭിനയത്തിനായി ഇന്ദ്രൻസ് എത്തി. പ്രതിഫലമായി ഇന്ദ്രൻസ് പറഞ്ഞത് 15000 രൂപയാണ്. 5000 രൂപയിൽ കൂടുതൽ തരില്ലെന്നും ആ തുകയ്ക്ക് വേറെ ആളിനെ വെച്ച് അഭിനയിപ്പിച്ചോളാമെന്നുമായി കല്ലിയൂർ ശശി.
ഇതിനിെട, രണ്ടു ദിവസം ഇന്ദ്രൻസ് അഭിനയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിയോട് ഇന്ദ്രൻസ് ചോദിച്ചു -‘ഞാൻ രണ്ടു ദിവസം അഭിനയിച്ച രംഗങ്ങൾ റീഷൂട്ട് ചെയ്യാൻ എത്ര രൂപയാകും’? 40000 വരെയാകുമെന്ന് ശശി പറഞ്ഞു. അപ്പോൾ വളരെ നിഷ്കളങ്കമായി ഇന്ദ്രൻസ് പറഞ്ഞത് ‘എനിക്ക് 15000 രൂപ തന്നാൽ ചേട്ടന് 25,000 രൂപ ലാഭമല്ലേ’ എന്നായിരുന്നു.
ദേഷ്യത്തിൽ നിന്ന ശശി ഇതുകേട്ടു പൊട്ടിച്ചിരിച്ചതായും പ്രിയദർശൻ പറഞ്ഞു. സിനിമയിൽ കയറിപ്പറ്റുക അത്ര എളുപ്പമല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം, ആദ്യം അറിയാവുന്ന തൊഴിൽ െവച്ച് സിനിമയിലേെക്കത്തി. ചെറിയ വേഷങ്ങൾ ലഭിച്ചു. അതിന് ജനങ്ങളുടെ അംഗീകാരം കിട്ടിയതോടെ കൂടുതൽ മികവുറ്റ വേഷങ്ങളിലേക്ക് എത്തിച്ചേർന്നു -പ്രിയദർശൻ പറഞ്ഞു.
തനിക്കു ലഭിച്ച ദേശീയപുരസ്കാരം മലയാളമണ്ണിനെന്ന് ഇന്ദ്രൻസ്
തിരുവനന്തപുരം: തനിക്കു ലഭിച്ച ദേശീയ അവാർഡ് മലയാളമണ്ണിനു സമർപ്പിക്കുന്നുവെന്ന് നടൻ ഇന്ദ്രൻസ്. നടൻ മധുവിന്റെ നവതിയാഘോഷത്തിനു മുന്നോടിയായി ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റിയുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്.
മധുസാറിനെയൊക്കെ കണ്ടാണ് താൻ സിനിമാക്കാരനായതെന്ന് ഇന്ദ്രൻസ് പറഞ്ഞു. അദ്ദേഹത്തെ കാണാനായി പലതവണ മതിലിനു മുകളിലൂടെ എത്തിനോക്കിയിട്ടുണ്ട്. നല്ല ആളുകളെ കാണാനായി ഇങ്ങനെ എത്തിനോക്കിയാണ് തന്റെ കഴുത്ത് നീണ്ടുപോയതെന്നു പലരും പറയാറുണ്ട്. തയ്യൽക്കാരനായി എത്തി നടനായി മാറിയ തന്റെ യാത്രയുടെ പരിസമാപ്തിയാണിത്. ഇവിടെയുള്ള എല്ലാവരെയും കണ്ടും അറിഞ്ഞുമാണ് താൻ സഞ്ചരിച്ചത്. ഒപ്പം നല്ല കഥാപാത്രങ്ങൾ ലഭിച്ചത് ഭാഗ്യമായി കാണുന്നു. നമ്മുടെ സിനിമയെ ഉയർത്തിക്കൊണ്ടുവരാൻ ഇവിടെനിന്നുള്ളവർ നന്നായി പരിശ്രമിച്ചതുകൊണ്ടാണ് തനിക്ക് ദേശീയ അവാർഡ് ലഭിച്ചതെന്നും ഇന്ദ്രൻസ് പറഞ്ഞു. ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റിയുടെ ആദരവ് സംവിധായകൻ പ്രിയദർശൻ ഇന്ദ്രൻസിനു സമ്മാനിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുവേണ്ടി ബി.രാകേഷ് ആദരവ് നൽകി. മധുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കിയ പുഷ്പൻ ദിവാകരനെ നടിമാരായ സീമ, മേനക, ജലജ എന്നിവർ ചേർന്ന് ആദരിച്ചു. മധുവിന്റെ മകൾ ഉമ, ഫിലിം ഫ്രട്ടേണിറ്റി ഭാരവാഹികളായ ജി.സുരേഷ് കുമാർ, കല്ലിയൂർ ശശി, എം.രഞ്ജിത്, ചന്ദ്രസേനൻ നായർ, കീരിടം ഉണ്ണി, നടൻ മണിയൻപിള്ള രാജു തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Indrans national award, Priyadarshan recalls a funny incident about actor
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]