നൂറുകോടി ക്ലബ്ബിലേക്ക് കടക്കുന്ന സിനിമകളുടെ ലിസ്റ്റിലേക്ക് ‘മാർക്ക് ആന്റണി’യും. നടൻ വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘മാർക്ക് ആന്റണി’. ഹിറ്റുകൾ ആവർത്തിക്കുന്ന തമിഴ് സിനിമകളുടെ ലിസ്റ്റിലേക്കാണ് മാർക്ക് ആന്റണിയുടെയും കടന്നുവരവ്.
രജനികാന്ത് നായകനായ ജയിലർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള തമിഴിലെ അടുത്ത ഹിറ്റാണ് “മാർക്ക് ആന്റണി”. വേൾഡ് വൈഡ് കളക്ഷനിൽ 100 കോടി ക്ലബ്ബിലേക്കാണ് മാർക്ക് ആന്റണി എത്താൻ പോകുന്നത്. വിശാലിനൊപ്പം എസ് ജെ സൂര്യയുടെയും ഗംഭീരപ്രകടനമാണ് ചിത്രത്തിനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യമാക്കിയത്.
വളരെ രസകരമായ ഒരു ടൈം ട്രാവൽ ചിത്രമായിട്ടാണ് മാർക്ക് ആന്റണി എടുത്തിരിക്കുന്നത്. മാർക്ക് ആന്റണി ആയിട്ടാണ് ചിത്രത്തിൽ വിശാൽ എത്തുന്നത്. ആധിക് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ജി. വി പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
സുനിൽ, സെൽവരാഘവൻ, ഋതു വർമ്മ, വൈ. ജി മഹേന്ദ്രൻ, നിഴൽഗൾ രവി, റെഡിൻ കിംഗ്സ്ലി എന്നിവരും മാർക്ക് ആന്റണിയിൽ വേഷമിട്ടിരുന്നു. സമീപകാലത്ത് ഹിറ്റുകൾ ഒന്നുമില്ലാതെ ഇരുന്ന വിശാലിന് മാർക്ക് ആന്റണി നിർണായകമാവുകയാണ്. വരും ആഴ്ചകളിൽ ചിത്രം കളക്ഷനിൽ വീണ്ടും മുന്നേറുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]