തിരുവനന്തപുരം: ഹേമാ കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടിയെന്ന് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. കമ്മിറ്റിക്ക് ജുഡിഷ്യൽ സ്വഭാവമുണ്ട്. റിപ്പോർട്ടിലെ കാര്യങ്ങളിൽ സർക്കാർ നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിനിമാമേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. അന്നും ഇത്തരം ആരോപണങ്ങൾ പലതും കേട്ടിട്ടുണ്ട്. പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്. വ്യക്തിപരമായി ഇത്തരം അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ല. ചിലപ്പോൾ അവർക്ക്
തുറന്ന് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടായിരിക്കാം. എന്നാൽ, ജസ്റ്റിസ് ഹേമയുടെ മുമ്പിൽ അവർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു.
റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്. റിപ്പോർട്ട് നേരത്തെ പുറത്ത് വരേണ്ടതായിരുന്നു. സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല. ആരോപണവിധേയരെ ഉത്തരവാദിത്വപ്പെട്ട സമിതികളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് അഭിപ്രായം. ഡബ്ല്യു .സി.സി.യുടെ ആവശ്യം ന്യായമാണ്. എന്നാൽ, കോൺക്ലേവ് ബഹിഷ്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]