തിരുവനന്തപുരം: സർക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് ഒഴിയുന്ന കാര്യത്തിൽ മുകേഷിന് തീരുമാനമെടുക്കാമെന്ന് സമിതിയുടെ അധ്യക്ഷൻ ഷാജി എൻ. കരുൺ. എം.എൽ.എ. എന്ന നിലയിൽ ധാർമിക ബാധ്യത പലതുമുണ്ട്. അത് അദ്ദേഹം തീരുമാനിക്കട്ടെയെന്നും ഷാജി എൻ കരുൺ പറഞ്ഞു.
ഒരുവർഷം മുമ്പാണ് നയരൂപവത്കരണ സമിതിയുണ്ടാക്കിയത്. അതിനാൽ, സർക്കാരിന് വീഴ്ചപറ്റിയെന്ന കുറ്റപ്പെടുത്തലുകളെ മുഖവിലയ്ക്കെടുക്കുകയോ വിശദീകരിക്കുകയോ വേണ്ടെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിന്റെ ഭാഗമായ സംവിധായകൻ രഞ്ജിത്തിനും എം. മുകേഷ് എം.എൽ.എ.യ്ക്കുമെതിരേയാണ് ഇതുവരെ ആരോപണം ഉയർന്നിട്ടുള്ളത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനം രാജിവെച്ചു.
മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടാണ് സി.പി.എം. ആരോപണമുയരുമ്പോൾ എം.എൽ.എ.സ്ഥാനം രാജിവെക്കുന്ന രീതി ഒരു രാഷ്ട്രീയപ്പാർട്ടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പക്ഷേ, മറ്റുപദവികളിൽ ആ സംരക്ഷണം വേണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച ചേരും. ഇതിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള സംഭവങ്ങൾ പാർട്ടി പരിശോധിക്കും.
ആരോപണം നേരിടുന്നവർ രാഷ്ട്രീയമായി ഉന്നയിക്കുന്ന വാദങ്ങളെയും പാർട്ടി ഏറ്റെടുക്കേണ്ടെന്നും സി.പി.എമ്മിൽ ധാരണയുണ്ട്. സിനിമാ നയരൂപവത്കരണ സമിതിയിൽ മുകേഷിന് തുടരാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ, അദ്ദേഹത്തിന്റെ പിന്മാറ്റം ഉടനുണ്ടാകും. ഇല്ലെങ്കിൽ ഒഴിയാനുള്ള നിർദേശം സി.പി.എമ്മോ സർക്കാരോ നൽകാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]