
യുവതാരവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാറിനെ നായകനാക്കി വിഘ്നേഷ് കാർത്തിക് അണിയിച്ചൊരുക്കിയ പുതിയ സിനിമയായ ‘ അടിയേ ‘ ആഗസ്റ്റ് 25 – ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു. മലയാളിയായ ഗൗരി ജി കിഷൻ ആണ് നായിക.
സംവിധായകൻ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആർ ജെ, വിജയ്, ബയിൽവാൻ രംഗനാഥൻ എന്നിവരാണ് മറ്റഭിനേതാക്കൾ. യുവ കമിതാക്കളുടെ പ്രണയവും കുസൃതിയും നർമ്മവും വൈകാരികതയും ഇഴ ചേർന്നതും, പാരലൽ യൂനിവേഴ്സ് ആൾട്ടർനേറ്റ് എന്നിവ കലർന്നതുമായ ഒരു കഥയാണ് തൻ്റെ സിനിമയുടേത് എന്ന് സംവിധായകൻ പറയുന്നു.
“ഇതൊരു പതിവ് സിനിമയല്ല… വ്യത്യസ്തമായ കലാസൃഷ്ടിയാണ്. പുതിയ അനുഭവം ആഗ്രഹിക്കുന്നവർ ഈ സിനിമ തീർച്ചയായും കാണണം.
” നായകൻ ജി വി പ്രകാശ് കുമാർ ആവശ്യപ്പെട്ടു. ‘അടിയേ’ യുടെ ട്രെയിലർ നടൻ ധനുഷാണ് പുറത്തിറക്കിയത്.
ഒരു കോടിയോളം കാഴ്ചക്കാരെ ആകർഷിച്ചുകൊണ്ട് യു ട്യൂബിൽ തരംഗമായിരിക്കയാണ് ട്രെയിലർ. അതുകൊണ്ടു തന്നെ തികഞ്ഞ വിജയപ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്ക്.
മാൽവി & മാൻവി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ‘ അടിയേ ‘ യുടെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ്. ഗോകുൽ ബിനോയ് ഛായഗ്രഹണം നിർവഹിക്കുന്നു.
റംബോ വിമൽ സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുന്നു. സിൽവർ സ്ക്രീൻ പിക്ചർസ് മുരളിയാണ് ‘ അടിയേ ‘ കേരളത്തിൽ റിലീസ് ചെയ്യുന്നത്.
പി.ആർ.ഓ- സി. കെ.
അജയ് കുമാർ. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]