69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തമിഴ് സിനിമയെ അവഗണിച്ചുവെന്നാരോപിച്ച് പ്രേക്ഷക പ്രതിഷേധം. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം, മാരി സെല്‍വരാജിന്റെ കര്ണന്, പാ രഞ്ജിത്തിന്റെ സര്‍പാട്ടൈ പരമ്പരൈ തുടങ്ങിയ ചിത്രങ്ങള്‍ ജൂറി കണ്ടില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ചോദിക്കുന്നത്.
ജാതി വ്യവസ്ഥയ്ക്കെതിരേയും സാമൂഹിക അസമത്വത്തിനെതിരേയും ശക്തമായ സംസാരിക്കുന്ന ചിത്രങ്ങളാണ് ഇവ മൂന്നും. ജയ് ഭീമില്‍ ലിജോ മോള്, സൂര്യ എന്നിവരും കര്‍ണനില്‍ ധനുഷും സര്‍പ്പാട്ടെ പരമ്പരയില്‍ ആര്യയും അതിഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. മാത്രവുമല്ല ഈ മൂന്ന് സിനിമകള്‍ മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. അഭിനേതാക്കളുടെ പ്രകടനത്തിന് പുറമേ കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന മികവും ഉണ്ടായിരുന്നിട്ടും ജൂറി ഈ ചിത്രങ്ങളെ മനപൂര്‍വ്വം ഒഴിവാക്കിയെന്നാണ് ആക്ഷേപം.
മലയാള സിനിമയ്ക്ക് എട്ടു പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീറിന് ലഭിച്ചു. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. സംസ്ഥാനതലത്തില്‍ മികച്ചചിത്രത്തിനുള്ള പുരസ്കാരംനേടിയ ‘ആവാസവ്യൂഹം’ ദേശീയതലത്തിലും പുരസ്കാരത്തിളക്കം ആവര്‍ത്തിച്ചു. കൃഷാന്ത് സംവിധാനംചെയ്ത ആവാസവ്യൂഹത്തിന് മികച്ച പരിസ്ഥിതിചിത്രത്തിനുള്ള ദേശീയ പുരസ്കാരമാണ് ലഭിച്ചത്.
മേപ്പടിയാനിലൂടെ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം വിഷ്ണുമോഹന് മലയാളത്തിലേക്ക് എത്തിച്ചത് അപ്രതീക്ഷിത നേട്ടമായി. ‘ചവിട്ട്’ലൂടെ മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരവും കിട്ടി. റഹ്മാന് ബ്രദേഴ്സാണ് ‘ചവിട്ട്’ എന്ന സിനിമ സംവിധാനംചെയ്തത്. സംസ്ഥാന തലത്തിലും മികച്ച രണ്ടാമത്തെ സിനിമയ്ക്കടക്കം മൂന്ന് അവാര്‍ഡുകള്‍ ചവിട്ട് സ്വന്തമാക്കിയിട്ടുണ്ട്.
മുന്‍ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി: ദ നമ്പി എഫക്ട്’ ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന് ആര്. മാധവന് സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്. മറാത്തി ചിത്രം ‘ഗോദാവരി’യ്ക്കാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവര്‍ പങ്കിട്ടു. പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]