
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന് സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ആഗോള വരുമാനം ആദ്യദിനം തന്നെ 180 കോടി കവിഞ്ഞുവെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാന്‍ ഇന്ത്യന്‍ ചിത്രമായ കല്കി തെലുഗ്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ആന്ധ്രയില്‍ നിന്നും തെലുങ്കാനയില്‍ നിന്നും 64 കോടിയിലേറെ വരുമാനം നേടി. പ്രീബുക്കിങ് ആരംഭിച്ചപ്പോള്‍ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഷാരൂഖ് ഖാന് ചിത്രം ജവാന്റെ റെക്കോഡ് കല്കി തകര്‍ത്തു. രാജമൗലിയുടെ ആര്‍ആര്‍ആര്‍, ബാഹുബലി 2 എന്നീ സിനിമകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ബോക്സ് ഓഫീസില്‍ തുടരെ പരാജയം ഏറ്റുവാങ്ങിയതിന്റെ പേരില്‍ പ്രഭാസ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയമായതോടെ പ്രഭാസിന്റെ താരമ്യൂലമിടിഞ്ഞു. പ്രശാന്ത് നീലിന്റെ സലാറിലൂടെയാണ് പിന്നീട് അദ്ദേഹം തിരിച്ചുവന്നത്. കല്‍ക്കിയുടെ ഗംഭീര വിജയത്തിലൂടെ പ്രഭാസ് നഷ്ടപ്പെട്ടുപോയ തന്റെ താരമൂല്യം പിടിച്ചെടുത്തിരിക്കുകയാണ്.
മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് അത്യന്തം ഭാവനാത്മകമായി നാഗ് അശ്വിന് പ്രേക്ഷകര്‍ക്കുമുന്നിലെത്തിച്ചിരിക്കുന്നത്. മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ടുസഞ്ചരിക്കുന്നത്. അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ടെക്നിക്കില്‍ ബ്രില്ല്യന്റ് എന്നുവിശേഷിപ്പിക്കാന്‍ പോന്ന സംഗതികള്‍ ഒരുക്കിവെച്ചിട്ടുണ്ട് നാഗ് അശ്വിനും കൂട്ടരും.
താരപ്രകടനങ്ങളിലേക്കുവന്നാല്‍ അശ്വത്ഥാമാവായെത്തുന്ന അമിതാഭ് ബച്ചന് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒരുവേള ചിത്രത്തിലെ നായകന് ബിഗ് ബിയാണോ എന്ന് ചോദിച്ചാലും തെറ്റുപറയാനാവില്ല. സംഘട്ടനരംഗങ്ങളിലുള്പ്പെടെ ഈ പ്രായത്തിലും അദ്ദേഹം എടുത്തിരിക്കുന്ന അര്‍പ്പണ ബോധത്തിന് പ്രേക്ഷകര്‍ കയ്യടിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്ര ദൃശ്യാവിഷ്കരിച്ച ‘കല്‍ക്കി 2898 എഡി’യിലെ നായിക കഥാപാത്രത്തെ ദീപിക പദുക്കോണും മറ്റ് സുപ്രധാന വേഷങ്ങള്‍ കമല്ഹാസന്, ശോഭന, അന്ന ബെന്‍, ദിഷാ പഠാനി തുടങ്ങിയവരുമാണ് കൈകാര്യം ചെയ്തത്. ഇവരോടൊപ്പം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്കി ദുല്‍ഖര്‍ സല്‍മാനും വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.