
താൻ സ്വപ്നം കണ്ടതിലും ഏറെമുകളിലാണ് കാനിലെ നേട്ടമെന്ന് ‘ഗ്രാൻഡ് പ്രി’ പുരസ്കാരം സ്വന്തമാക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ൻ്റെ സംവിധായിക പായൽ കപാഡിയ. കാനിൽ മത്സരിക്കാൻ ചിത്രം തിരഞ്ഞെടുക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും സംവിധായിക പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കൾക്ക് കപാഡിയ നന്ദിയും അറിയിച്ചു. പുരസ്കാരം സ്വീകരിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു സംവിധായിക.
താൻ വളരെ പരിഭ്രാന്തയാണെന്ന ആമുഖത്തോടെയാണ് പായൽ സംസാരിച്ചുതുടങ്ങിയത്. തങ്ങളുടെ സിനിമ ഇവിടെയെത്തിച്ചതിന് നന്ദി പറഞ്ഞ സംവിധായകന് അടുത്തൊരു ഇന്ത്യൻ ചിത്രം ഈ വേദിയിലെത്താൻ 30 വർഷം കാത്തിരിക്കേണ്ടി വരരുതെന്ന് ചൂണ്ടിക്കാട്ടി. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും പായൽ അഭിനന്ദിക്കുകയും ചെയ്തു. മൂന്ന് സ്ത്രീകൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്നും സംവിധായിക കൂട്ടിച്ചേർത്തു.
30 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ ചിത്രം കാനിലെ പാം ഡി ഓര് പുരസ്കാരത്തിനായി മത്സരിക്കുന്നുവെന്ന നേട്ടം ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് സ്വന്തമാക്കിയിരുന്നു. ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1994-ൽ പുറത്തിറങ്ങിയ ‘സ്വം’ ആണ് ഇതിനുമുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തിയത്. പായൽ സംവിധാനംചെയ്ത ‘എ നൈറ്റ് നോയിങ് നത്തിങ്’ എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു. ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]