
തിരുവനന്തപുരം: നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി സമ്മാനിച്ചു.
കലാ- സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പരിപോഷിക്കുന്നതിന് രാജ്ഭവന് ആസ്ഥാനമായി രൂപം നല്കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് 50,000 രൂപയും കീര്‍ത്തിപത്രവും ഫലകമുള്‍പ്പെട്ട ദേശീയപുരസ്കാരം.
യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു. അദ്ദേഹം സാംസ്കാരിക കേരളത്തിന്റെ, വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നല്കിയ സംഭാവനകള്‍ അളവറ്റതാണെന്ന് അദ്ദേഹം കീര്‍ത്തിപത്രത്തില്‍ പരാമര്‍ശിച്ചു.
ജഗതിയുടെ ഭാര്യ ശോഭശ്രീകുമാര്, മകന് രാജ്കുമാര്, മരുമകള്‍ ശ്രീകല, ചെറുമക്കളായ ജഗന്‍രാജ്, അനുഗ്രഹ, ജൂനിയര്‍ പി.സി. ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]