
കൊച്ചി: “വൈറലായ ആ ഇന്റർവ്യൂവിന്റെ വീഡിയോയാണ് ദാ, എന്നെ ഇവിടെയെത്തിച്ചത്…!” പ്രശാന്തിനെ പരിചയപ്പെടുത്തി സംസാരിക്കുമ്പോൾ പൊട്ടിച്ചിരിയിലായിരുന്നു ലെന.
രാജ്യത്തിന്റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിലുള്ള മലയാളി പ്രശാന്ത് ബാലകൃഷ്ണൻനായരുമായുള്ള തന്റെ വിവാഹം കഴിഞ്ഞെന്ന് നടി ലെന വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമായിരുന്നു.
“മതം, ആത്മീയത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊക്കെ ഞാൻ അന്നത്തെ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ വൈറലായതോടെ ട്രോളുകളും ലൈക്കുകളും ഡിസ്ലൈക്കുകളുമൊക്കെയായി വൻ ബഹളമായിരുന്നു. ആ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിക്കുന്നത്.
പരിചയപ്പെട്ടപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ വൈബിൽ ഉള്ളവരാണെന്ന് മനസ്സിലായി. കുടുംബങ്ങൾ ആലോചിച്ചാണ് ഞങ്ങൾ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും നല്ലചേർച്ചയുണ്ടെന്നു മനസ്സിലായി” -ലെന പറഞ്ഞു.
ജനുവരി 17-ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. “പ്രധാനമന്ത്രി ഗഗൻയാൻ സംഘത്തെപ്പറ്റി രാജ്യത്തോട് പ്രഖ്യാപിക്കുന്നതുവരെ പ്രശാന്തിന്റെ കാര്യം എനിക്ക് ആരോടും പറയാൻ കഴിയുമായിരുന്നില്ല. പ്രോട്ടക്കോൾ പ്രശ്നങ്ങളായിരുന്നു കാരണം. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാർ മാത്രമാണുണ്ടായിരുന്നത്.
യുട്യൂബിലൂടെ പെണ്ണിനെക്കണ്ട് കല്യാണത്തിലെത്തിയ രസമാണ് പ്രശാന്തും പങ്കുവെച്ചത്. “ഒരുദിവസം യുട്യൂബിലൂടെയാണ് ഞാൻ ലെനയുടെ വീഡിയോ കണ്ടത്. അതിൽ പറഞ്ഞ കാര്യങ്ങളിൽ പലതിനോടും എനിക്ക് യോജിപ്പുതോന്നിയിരുന്നു. കല്യാണാലോചനയുമായി ചെന്നപ്പോൾ അവൾക്കും അതേ സന്തോഷം- പ്രശാന്ത് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]