
ഹൈദരാബാദ്: ട്രാഫിക് പോലീസിനെ കൈയ്യേറ്റം ചെയ്യുന്ന തെലുങ്ക് നടി സൗമ്യ ജാനുവിന്റെ വീഡിയോ വൈറലാകുന്നു. സൗമ്യയെ പോലീസുകാരന് തടഞ്ഞുവെന്നും അതെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമുണ്ടായെന്നും തെലുങ്ക് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രി ഹെദരാബാദിലെ ബഞ്ജാരാ ഹില്‍സിലാണ് സംഭവം. തെറ്റായ ദിശയിലൂടെ വണ്ടിയെടുത്ത സൗമ്യയോട് പോലീസ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ക്ഷുഭിതയായ സൗമ്യ കാറില്‍ നിന്നിറങ്ങുകയും പോലീസിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ചുറ്റും കൂടിയ ജനക്കൂട്ടം നടിയെ ശാന്തയാക്കാന് ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല.
കാര്‍ തെറ്റായ ദിശയിലാണെന്ന് വന്നതെന്ന് നടി സമ്മതിക്കുന്നയായി ദൃശ്യങ്ങളുണ്ട്. എന്നാല്‍ ജോലിസംബന്ധമായി തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ന്യായീകരിക്കുന്നു. ട്രാഫിക് നിയമം തെറ്റിച്ചതിനും കയ്യേറ്റം ചെയ്തതിനും നടിക്കെതിരേ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്യോഗസ്ഥന് പരാതി നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]