
ബോളിവുഡ് താരം താപ്സി പന്നു വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാകും വിവാഹം നടക്കുകയെന്നാണ് വിവരങ്ങൾ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുകയെന്നും ചടങ്ങ് താരസമ്പന്നമാകില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടിക്കും കുടുംബത്തിനും വിവാഹം ആർഭാടമാക്കി മാറ്റുന്നതിന് താൽപ്പര്യമില്ലെന്നാണ് വിവരങ്ങൾ. മാർച്ച് അവസാനമാകും വിവാഹം.
ഡാനിഷ് ബാഡ്മിന്റൺ കോച്ച് 10 വർഷത്തോളമായി പ്രണയത്തിലാണ് തപ്സി. നേരത്തെ ഒരു അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചാഷ്മേ ബദ്ദൂർ’ ചെയ്ത വർഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് തപ്സി വെളിപ്പെടുത്തിയിരുന്നു. പ്രണയത്തിൽ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.
രാജ്കുമാർ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]