
ഷാർജ: മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ സംവിധായകനാകുന്നു. കോവിഡിനുശേഷമുള്ള പശ്ചാത്തലത്തിൽ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളെ ആസ്പദമാക്കി മലയോരഗ്രാമത്തിൽ ജീവിക്കുന്ന സാധാരണ കുടുംബത്തിന്റെ കഥപറയുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയതും ജയകുമാർതന്നെ.
കണ്ണൂർ സ്വദേശി നിർമിക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പൂർത്തിയായി. അടുത്തുതന്നെ ചിത്രീകരണം ആരംഭിക്കുമെന്നും കെ. ജയകുമാർ പറഞ്ഞു. മിക്കവാറും കണ്ണൂരിലെ ഏതെങ്കിലും മലയോര ഗ്രാമമായിരിക്കും ലൊക്കേഷൻ. സ്ത്രീപ്രാധാന്യമുള്ള ചിത്രത്തിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. സംവിധായകൻ തന്നെയാണ് ചിത്രത്തിലെ ഗാനമെഴുതിയതും. തന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് കുടുംബപശ്ചാത്തലത്തിൽ കഥപറയുന്നൊരു സിനിമ സംവിധാനംചെയ്യണമെന്നും ഇപ്പോഴാണ് സാഹചര്യംവന്നതെന്നും കെ. ജയകുമാർ ഷാർജയിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ അച്ഛൻ എം. കൃഷ്ണൻ നായർ 120 സിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്. നൂറുകണക്കിന് പാട്ടുകളെഴുതിയ കെ. ജയകുമാർ ഇപ്പോൾ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ഡയറക്ടറാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]