
ബിഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ വേദിവിട്ടിറങ്ങുന്ന വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ. വിജയ് സേതുപതി അവതാരകനായ പരിപാടിയിൽ സദസിൽ തികച്ചും അപ്രതീക്ഷിതമായി ഒരാളെ കാണുമ്പോഴുള്ള രഞ്ജിത്തിന്റെ ഭാവപ്രകടനങ്ങളാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.
അദ്ദേഹത്തിന്റെ ഭാര്യയും മലയാളികൾക്കുകൂടി സുപരിചിതയുമായ പ്രിയാരാമനായിരുന്നു സദസിലുണ്ടായിരുന്നത്. ഇതിനിടയിൽ വിജയ് സേതുപതി ഹസ്തദാനം ചെയ്യാൻ വരുന്നതുപോലും രഞ്ജിത് ശ്രദ്ധിക്കുന്നില്ല എന്നതും വീഡിയോയെ ഹൃദ്യമാക്കുന്നു.
വേദിയിലേക്ക് കടന്നുവരുന്ന രഞ്ജിത് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് പ്രിയാരാമനെ കണ്ടത്. പ്രതീക്ഷിക്കാത്തൊരാളെ കണ്ട
ആശ്ചര്യമായിരുന്നു ആദ്യം രഞ്ജിത്തിന്റെ മുഖത്ത്. പിന്നെ ചെറിയൊരു കുശലാന്വേഷണം.
അതും കണ്ണുകൾകൊണ്ടും ആംഗ്യംകൊണ്ടും. സുഖമായിരിക്കുന്നോ എന്ന് രഞ്ജിത്ത് ചോദിക്കുമ്പോൾ സൂപ്പറായിരിക്കുന്നു എന്നാണ് കൈകൾകൊണ്ട് പ്രിയ മറുപടി പറഞ്ഞത്.
ഈ സല്ലാപത്തിനുശേഷമാണ് രഞ്ജിത്ത് വിജയ് സേതുപതിക്ക് കൈകൊടുത്തതുപോലും. 1999-ല് പുറത്തിറങ്ങിയ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്.
വൈകാതെ ഇരുവരും വിവാഹിതരായി. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.
2014ല് രഞ്ജിത്തും പ്രിയ രാമനും ഔദ്യോഗികമായി വിവാഹമോചനം നേടി. മക്കളുടെ സംരക്ഷണം പ്രിയയായിരുന്നു ഏറ്റെടുത്തത്.
തുടർന്ന് സിനിമയിൽനിന്ന് വിട്ടുനിന്ന പ്രിയാരാമൻ തമിഴ് ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രഞ്ജിത്ത് മലയാളമുൾപ്പെടെയുള്ള ഭാഷാ ചിത്രങ്ങളിൽ സജീവമായി.
2014-ൽ നടി രാഗസുധയെ രഞ്ജിത്ത് വിവാഹംചെയ്തെങ്കിലും തൊട്ടടുത്ത വർഷം വിവാഹമോചിതരായി. 2021-ൽ രഞ്ജിത്തും പ്രിയാരാമനും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത് ഇരുവരുടേയും ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു.
ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോയും അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]