ടര്‍ക്കിഷ് തര്‍ക്കം സിനിമ റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍നിന്ന് പിന്‍വലിച്ചതില്‍ വിശദീകരണവുമായി സിനിമയിലെ അഭിനേതാവ് സണ്ണി വെയ്ന്‍. സിനിമയുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള ഭീഷണിയും തനിക്ക് നേരിടേണ്ടിവന്നില്ലെന്ന് സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പിന്‍വലിച്ച വിവരമറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്നും സണ്ണി പറഞ്ഞു.
ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:
ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാന്‍ അറിയിക്കുന്നു. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാന്‍ നിര്‍മ്മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിന്‍വലിച്ച വിവരം ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയുമാണ്.
എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്റെ എളിയ അഭിപ്രായം. ഇതിന്റെ മേലുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സംവിധായകനും നിര്‍മാതാവും ചേര്‍ന്നാണ് സിനിമ പിന്‍വലിച്ചത്. ചേലപ്പാറയിലെ ടര്‍ക്കിഷ് ജുമാ മസ്ജിദില്‍ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി. മസ്ജിദിലെ ഖബറില്‍ അടക്കിയ ഒരാളുടെ ജീവിച്ചിരുന്ന കാലത്തെ ചില സംഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് കഥ നീങ്ങുന്നത്. നവാസ് സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ന്‍, ലുക്ക്മാന്‍, ഹരിശ്രീ അശോകന് തുടങ്ങി മികച്ച താരനിരതന്നെയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]