താരദമ്പതികളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് ഏറെ നാളായി. ഇരുവരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് അവസാനിപ്പിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്യാത്തത് വരെ വിശകലനം ചെയ്താണ് ആരാധകര്‍ താരങ്ങള്‍ വേര്‍പിരിയലാണോ എന്ന സംശയമുന്നയിച്ചത്. ഇപ്പോഴിതാ ആ സംശയത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് ഐശ്വര്യ റായിയുടെ ഒരു വീഡിയോയും വൈറലാവുകയാണ്.
ഗ്ലോബല്‍ വിമണ്‍സ് ഫോറത്തിന്റെ പരിപാടിയില്‍ ഐശ്വര്യ റായ് സംസാരിക്കുന്നതാണ് സംഭവം. ഐശ്വര്യ സംസാരിക്കുമ്പോള്‍ പിന്നിലെ ഡിജിറ്റല്‍ സ്ക്രീനില്‍ തെളിയുന്ന പേര് ഐശ്വര്യ റായ് എന്നുമാത്രമാണ്. വിവാഹത്തിന് ശേഷം സ്വീകരിച്ച ബച്ചന് എന്ന സര്‍നെയിം ഒഴിവാക്കിക്കൊണ്ടുള്ള പേരാണ് ഐശ്വര്യയുടെ പ്രൊഫൈലില്‍ കാണിക്കുന്നത്. ഐശ്വര്യ റായ് | ഇന്റര്‍നാഷണല്‍ സ്റ്റാര്‍ എന്നുമാത്രമാണ് സ്ക്രീനിലുണ്ടായിരുന്നത്. ദുബായില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ പങ്കെടുത്തത്. സ്ത്രീശാക്തീകരണത്തെ കുറിച്ചാണ് ഐശ്വര്യ പരിപാടിയില്‍ സംസാരിച്ചത്. പരിപാടിയുടെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പേരില്‍ നിന്ന് ബച്ചന് ഒഴിവായത് നിരവധി ആരാധകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പ്രചരിക്കാന്‍ ആരംഭിച്ചിട്ട് ഏറെക്കാലമായി. അംബാനിക്കല്ല്യാണത്തിന് ഇരുവരും ഒന്നിച്ചെത്താതിരുന്നത് അഭ്യൂഹങ്ങളും ശക്തിപ്പെടുത്തി.ഗ്രേ ഡിവോസിനെ കുറിച്ചുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതും സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. ഡിവോഴ്സ് റിപ്പോര്‍ട്ടുകള്‍ വ്യാപകമാണെങ്കിലും ഇരുവരും ഇതുവരെ ഇത്തരത്തിലൊരു സൂചനയും സ്ഥിരീകരിച്ചിട്ടില്ല.
2007 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ കരിയര്‍ പോലും ത്യജിച്ച് മകളെ നോക്കി വീട്ടിലിരിക്കുന്ന ഐശ്വര്യയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് അഭിഷേക് പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാന്‍ കഴിയുന്നതെന്നും അക്കാര്യത്തില്‍ താന്‍ അനുഗ്രഹീതനാണെന്നുമായിരുന്നു അഭിഷേകിന്റെ പരാമര്‍ശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]