കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ടിനു പാപ്പച്ചൻ ചിത്രം ‘ചാവേർ’ ഒ.ടി.ടിയിൽ റിലീസായി. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം സോണിലിവിലൂടെയാണ് സംപ്രേക്ഷണം ആരംഭിച്ചത്. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞ ചിത്രമായിരുന്നു ചാവേർ.
ചടുലമായ ദൃശ്യങ്ങളും വേറിട്ട സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെ.യുവും തങ്ങളുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷപ്പകർച്ചയിലാണ് എത്തിയത്.
കണ്ണൂര്‍ പശ്ചാത്തലമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു തയാറാക്കിയ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
കണ്ണൂരിന്റെ വന്യമായ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിച്ച ജിന്റോ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും ജസ്റ്റിൻ വർഗ്ഗീസിന്റെ സംഗീതവും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിങ്ങുമൊക്കെ ചാവേറിനെ മികച്ച അനുഭവമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]