തമിഴ് നടന് വിജയ്യുടെ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിക്രവണ്ടിയില്‍ ജനസാഗരങ്ങളെ സാക്ഷിയാക്കി സിനിമ സ്റ്റൈലിലാണ് നടന്നത്. തമിഴ് സിനിമയിലെ നിരവധി പേര് പുതുതുടക്കത്തിന് വിജയ്ക്ക് ആശംസ നേരുകയും ചെയ്തിരുന്നു. കങ്കുവയുടെ ഓഡിയോ ലോഞ്ചിനിടെയാണ് നടന് സൂര്യ സഹപ്രവര്ത്തകന് ആശംസ നേര്‍ന്നത്. എന്നാല്‍ വിജയിയുടെ പേര് പറയാതെയായിരുന്നു സൂര്യയുടെ ആശംസ.
ഇതിന് പിന്നാലെ ഇപ്പോള്‍ ഒരു വിവാദവും ഉടലെടുത്തിരിക്കുകയാണ്. സൂര്യയുടെ പ്രസംഗത്തിനുമുമ്പ് നടന് ബോസ് വെങ്കട്ട് പറഞ്ഞ വാക്കുകളാണ് തമിഴ് സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്. സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്നും ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് നേതാക്കള്‍ എന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. ആരാധകര്‍ക്ക് മികച്ച അറിവ് പകര്ന്നശേഷമാകണം അവരുടെ തലവന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടതെന്നും അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സൂര്യ രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്നും ബോസ് വെങ്കട്ട് കൂട്ടിച്ചേര്‍ത്തിരുന്നു.
ഇതിന് പിന്നാലെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ ബന്ധപ്പെടുത്തിയാണ് ബോസ് വെങ്കട്ട് പ്രസംഗിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഈ പ്രസംഗത്തിനുശേഷം വേദിയിലേക്ക് കയറിയ സൂര്യ ബോസ് വെങ്കട്ടിനുള്ള മറുപടിയെന്നോണമാണ് സംസാരിച്ചത്. സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെ കുറിച്ചും വിജയ്യെക്കുറിച്ചുമാണ് സൂര്യ സംസാരിച്ചു തുടങ്ങിയത്.
‘ലയോള കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒരു ജൂനിയര്‍ ഉണ്ടായിരുന്നു. ഞാന്‍ അവനെ ബോസ് എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ആശംസകള്‍. എപ്പോള്‍ വേണമെങ്കിലും നമുക്ക് അദ്ദേഹത്തോട് പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്ത് കൂടിയുണ്ട് എനിക്ക്. അദ്ദേഹം പുതിയ വഴിയില്‍ ഒരു യാത്ര തുടങ്ങുകയാണ്. അദ്ദേഹത്തിന്റെ യാത്രയും മികച്ചതായി മാറട്ടെ’-ഇതായിരുന്നു സൂര്യയുടെ വാക്കുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]