മാർഷ്യൽ ആർട്ട്സിൽ പ്രാഗത്ഭ്യമുള്ള പുതുമുഖ താരങ്ങൾക്ക് അവസരവുമായി തന്റെ ആദ്യ സംവിധാന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രജോദ് കലാഭവൻ. എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മിമിക്രി വേദിയിൽ നിന്നും നിരവധി സൂപ്പർ ഹിറ്റ് ടെലിവിഷൻ പരിപാടികളിലൂടെയുമാണ് പ്രജോദ് കലാഭവൻ മലയാള സിനിമയിലെത്തുന്നത്. നായകവേഷത്തിലുൾപ്പെടെ മിന്നും പ്രകടനം കാഴ്ചവച്ച പ്രജോദ് ഇനി മലയാള സിനിമാ സംവിധാനരംഗത്തേക്ക് ചുവടുവെയ്ക്കുമ്പോൾ മികച്ച ഒരു എന്റർട്ടൈനർ പ്രേക്ഷകർക്ക് ലഭിക്കുമെന്നുറപ്പാണ്.
മാർഷ്യൽ ആർട്ട്സിൽ പ്രാഗത്ഭ്യമുള്ള18നും 24നും ഇടയിലുള്ള പുരുഷന്മാരെയും 30നും 48നും ഇടയിലുള്ള മാർഷ്യൽ ആർട്ട്സ് പ്രഗത്ഭരേയുമാണ് ഈ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളാകാനുള്ള ഓഡിഷൻ കോളിലേക്ക് ഇപ്പോൾ ടീം ക്ഷണിക്കുന്നത്. 18നും 24നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ [email protected] എന്ന ഇമെയിൽ ഐഡിയിലെക്കും 30നും 48നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ [email protected] എന്ന ഇമെയിലിൽ ഓഡിഷനായി പ്രൊഫൈൽ അയക്കണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]