ഷറഫുദീന്‍, അനുപമ പരമേശ്വരന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ദ പെറ്റ് ഡിറ്റെക്റ്റീവ്. നിര്‍മാതാവ് എന്ന പുത്തന്‍ റോളിള്‍ ഷറഫുദീന്‍ ആദ്യമായി ചുവട് വയ്ക്കുന്ന ചിത്രം കൂടെയാണ് പെറ്റ് ഡിറ്റെക്റ്റീവ്. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന് തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ്. ഷറഫുദീന്‍- അനുപമ കോമ്പോ ലുക്കിലെ പോസ്റ്ററില്‍ ഒരു മക്കാവ് തത്തയെയും കാണാം. പേര് സൂചിപ്പിക്കുന്നതുപോലെ എല്ലാ തരം പ്രേക്ഷകരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു നല്ല കോമേഴ്സ്യല്‍ എന്റെര്‍റ്റൈനര്‍ ചിത്രമാകും പെറ്റ് ഡിറ്റെക്റ്റീവ്.
മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ സംവിധായകന് അഭിനവ് സുന്ദര്‍ നായ്കാണ് ചിത്രത്തിന്റെ എഡിറ്റിങ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജയ് വിഷ്ണു, സംഗീതം രാജേഷ് മുരുഗേഷന്, പ്രൊഡക്ഷന്‍ ഡിസൈനെര്‍ ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി വിഷ്ണു ശങ്കര്‍, കോസ്റ്റും ഡിസൈനെര്‍ ഗായത്രി കിഷോര്‍, മേക്ക് അപ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രണവ് മോഹന്‍, സ്റ്റണ്ട്സ് മഹേഷ് മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍ ജിജോ കെ ജോയ്, വി എഫ് എക്സ് സൂപ്പര്‍വൈസര്‍ പ്രശാന്ത് കെ നായര്‍, പ്രോമോ സ്റ്റില്‍സ് രോഹിത് കെ സുരേഷ്, സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍ 24 എ എം, പി ആര് ഒ എ എസ് ദിനേശ്, പി ആര് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]