ആക്ഷന്‍ സീനുകളിലൂടെ സിനിമാപ്രേമികളെ ത്രസിപ്പിച്ച തൊണ്ണൂറുകളിലെ ദളപതിയെ ഓര്‍മിപ്പിക്കുംവിധമാണ് തന്റെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ വിജയ് സംസാരിച്ചത്. തന്നെ കേള്‍ക്കാനായി ഒത്തുകൂടിയവര്‍ക്ക് മുന്നില്‍ തീപ്പൊരി ഡയലോഗുകള്‍ നിരത്തി. തമിഴിനൊപ്പം ഇംഗ്ലീഷും കലര്‍ത്തിയ പ്രസംഗത്തില്‍ താന്‍ മുന്നോട്ടുവെക്കാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയം വ്യക്തമായി തന്നെയാണ് വിജയ് പറഞ്ഞത്. കരിയറിന്റെ ഉന്നതിയില്‍ നിന്ന് ആ വാതിലുകള്‍ സ്വയം കൊട്ടിയടച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രവേശത്തെ കുറിച്ചും നടന് തുറന്നുപറഞ്ഞു. സിനിമാഡയലോഗുകളെ വെല്ലുംവിധത്തിലാണ് വിജയ് തന്റെ അണികളെ അഭിസംബോധന ചെയ്തത്.
എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള ആ പ്രഖ്യാപനവും പിന്നാലെ പടിയിറക്കവും കഴിഞ്ഞ് ഇതാ നിങ്ങളുടെ വിജയ്യായി ഞാന്‍ മുന്നിലുണ്ടെന്ന് നടന്റെ വാക്കുകള്‍. കരിയറിന്റെ ഉന്നതിയില്‍ നിന്നാണ് ഞാന്‍ ഇതെല്ലാം ഉപേക്ഷിക്കുന്നത്. എന്റെ ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളുടെ വിജയ് യായി ഇവിടെയുണ്ട്. വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഒരുമിച്ച് നടക്കാം. – വിജയ് പറഞ്ഞു.
ഇത് സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനോ പണത്തിനോ വേണ്ടിയുള്ള ഒരു ഒത്തുചേരലല്ല. നല്ലതിനുവേണ്ടിയുള്ളതാണ്. ഇനി ഒരു തിരിഞ്ഞുനോട്ടമില്ലെന്നും നടന് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമെന്നാല്‍ സിനിമാ മേഖലയല്ല. അത് ഒരു പോരാട്ടഭൂമികയാണ്. ഗൗരവത്തോടെയും അല്‍പ്പം നര്‍മത്തോടെയും ഇത് ഏറ്റെടുത്താല്‍ മാത്രമേ എതിരാളികളെ സഹിക്കാനും കൈകാര്യം ചെയ്യാനുമാകൂ. – വിജയ് പറഞ്ഞു.
സംസ്ഥാനരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പേരെടുത്ത് പറയുന്നത് ഒഴിവാക്കുകയാണെന്നും നടന് വ്യക്തമാക്കിയിരുന്നു. അത് പേടികൊണ്ടല്ല. മറിച്ച് മാന്യത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പേര് പറഞ്ഞ് വ്യക്തികളെ മോശം ഭാഷയില്‍ സംസാരിക്കുന്നതിനല്ല ഇവിടെ കൂടിയിരിക്കുന്നത്. മാന്യമായ രാഷ്ട്രീയം സംസാരിക്കുന്നതിനായാണ്. ആശയങ്ങളേയോ രാഷ്ടീയ എതിരാളികളേയോ വിമര്‍ശിക്കുന്നത് പോലും മാന്യമായിട്ടായിരിക്കണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
ഡി.എം.കെയ്ക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വിജയ് ഉയര്‍ത്തിയത്. അധോലോക ഇടപാടുകളിലൂടെ ഒരു കുടുംബം സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ജനവിരുദ്ധ ഭരണത്തെ ദ്രാവിഡ മോഡല്‍ എന്ന് വിളിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും വിജയ് ആരോപിച്ചു.
അതേസമയം വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69 പുറത്തിറങ്ങാനിരിക്കുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഗ്ഡെ, പ്രിയാമണി, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]