വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ ഈവർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്വദേശത്തും വിദേശത്തുമായി കർമമേഖലകളിൽ കഴിവ് തെളിയിച്ച മലയാളികൾക്കാണ് പുരസ്കാരം നൽകുന്നത്. സിനിമാമേഖലയിലെ മികച്ച സംഭാവനകൾ മുൻനിർത്തി സിനിമാ സീരിയൽ താരം ശങ്കറിനും നിർമാതാവ് ഗുഡ്നൈറ്റ് മോഹനും ആജീവനാന്ത പുരസ്കാരങ്ങൾ സമ്മാനിക്കും.
സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തങ്ങൾക്ക് സണ്ണി തോമസ്, ഡെന്നിസ് അമൃതഗിരി, ടി.ആർ. ദേവൻ (ഫേസ് ഫൗണ്ടേഷൻ) എ .അബൂബക്കർ, ശ്രീകുമാർ കൊടുങ്ങല്ലൂർ, സഞ്ജന സൈമൺ, മുതിർന്ന മാധ്യമപ്രവർത്തകൻ കാട്ടൂർ മുരളി, കായികരംഗത്ത് പ്രതിഭ തെളിയിച്ച ശ്രീധന്യ, സിന്ധു അച്യുതൻ, അജിത (യോഗ) കലാമണ്ഡലം നിസരി (സംഗീതം), റിയ ഇഷ (അഭിനയം), അദ്രിജ പണിക്കർ (ഭരതനാട്യം), സഞ്ജു ഉണ്ണിത്താൻ (സിനിമ), ഗീതാ പ്രസാദ് (പാരമ്പര്യമാന്ത്രികൻ), ബി. ഗോപിനാഥ പിള്ള, കെ. സോമൻ നായർ, ജോയൽ സാംതോമസ് (വ്യവസായം), ഹരീഷ് ഷെട്ടി (ഹോസ്പിറ്റാലിറ്റി )എന്നിവർക്കാണ് പുരസ്കാരം. 29-ന് വസായ് റോഡ് വെസ്റ്റിലുള്ള ശ്രീ അയ്യപ്പമന്ദിർ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പ്രതീക്ഷ ഫൗണ്ടേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽവെച്ച് പുരസ്കാരങ്ങൾ സമർപ്പിക്കും. മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി ,ശ്രീപദ് നായിക്, പാൽഘർ എം.പി. ഹേമന്ത് വിഷ്ണു സവാര എന്നിവർ വിശിഷ്ടാതിഥികളാകും. ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും ഓണസദ്യയുമുണ്ടാവും. 93235281987
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]