മസ്കറ്റ്: സൗദി അറേബ്യ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ‘ആടുജീവിതം’ സിനിമയിൽ വില്ലൻവേഷംചെയ്ത ഒമാനി നടൻ താലിബ് അൽ ബലൂഷി. സൗദി അറേബ്യ പശ്ചാത്തലമാക്കി ഒരുക്കിയ ‘ആടുജീവിതം’ എന്ന ബ്ലെസി ചിത്രത്തിൽ ക്രൂരനായ അർബാബിന്റെ കഥാപാത്രം അവതരിപ്പിച്ചത് താലിബ് ആണ്. ഈ വേഷം കണക്കിലെടുത്ത് സൗദിയിൽ താലിബിന് വിലക്ക് ഏർപ്പെടുത്തിയെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
എന്നാൽ, ഇത് അഭ്യൂഹം മാത്രമാണെന്ന് താലിബ് പറഞ്ഞു. സൗദിയിൽ പ്രവേശിക്കുന്നതിൽനിന്ന് തന്നെ തടഞ്ഞുകൊണ്ട് യാതൊരു അറിയിപ്പും സൗദി, ഒമാൻ സർക്കാരുകളുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതത്തിന്റെ സംസ്ഥാനപുരസ്കാര ആഘോഷങ്ങളിൽ പങ്കെടുക്കാനായി ഇപ്പോൾ കേരളത്തിലാണ് താലിബ് അൽ ബലൂഷിയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]