
2006 ല്‍ റിലീസ് ചെയ്ത ഐശ്വര്യ എന്ന കന്നട ചിത്രത്തിലൂടെയാണ് ദീപിക സിനിമയിലെത്തിയത്. തൊട്ടടുത്ത വര്‍ഷം അവര്‍ ബോളിവുഡിലെ ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ നായികയായി. ഷാരൂഖ് ഖാന് നായകനായ ഓം ശാന്തി ഓമിലൂടെ. സിനിമ സൂപ്പര്‍ഹിറ്റായതോടെ ദീപിക വളരെ പെട്ടന്ന് പ്രശസ്തിയിലേക്കുയര്‍ന്നു. കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി ദീപിക ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചു. മികച്ച അഭിനയത്തിലൂടെ മുന്‍നിര നായികയായി. 2018 ല്‍ റിലീസ് ചെയ്ത പദ്മാവതിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്ന റെക്കോഡ് ദീപികയ്ക്കായിരുന്നു. 2024 ല്‍ പുതിയ കണക്കുകള്‍ വരുമ്പോള്‍ ആ റെക്കോഡ് ദീപികയുടെ പേരില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍. 15 മുതല്‍ 20 കോടിവരെയാണ് ദീപികയുടെ പ്രതിഫലം.
കല്‍ക്കി 2898 എഡിയാണ് ദീപികയുടേതായി പുറത്തിങ്ങിയ ഏറ്റവും പുതിയ ചിത്രം. റെക്കോര്‍ഡ് കലക്ഷനാണ് ചിത്രം നേടിയത്. 2023 ല്‍ പത്താനും ജവാനുമായിരുന്നു ദീപികയുടെ സൂപ്പര്‍ഹിറ്റുകള്‍. സിംഗമാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്.
പ്രതിഫലപട്ടികയില് ദീപികയ്ക്ക് തൊട്ടുപിന്നില്‍ ആലിയ ഭട്ടാണ്. ഒരു സിനിമയ്ക്ക് 15 കോടി രൂപവീതമാണ് ആലിയ ഒ വാങ്ങുന്നത്. ഗംഗുഭായി കത്ത്യാവാടി, ബ്രഹ്മാസ്ത്ര, റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നിവയും സൂപ്പര്‍ഹിറ്റുകളായി. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ആലിയയ്ക്ക് വലിയ ആരാധകവൃന്ദത്തെയാണ് സമീപകാലത്തുണ്ടാക്കി കൊടുത്തത്. ഒടിടിയില്‍ റീലസ് ചെയ് ഡാര്ലിങ്സിലെ ആലിയയുടെ പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിഗ്ര, ലൗ ആന്റ് വാര്, ആല്‍ഫ എന്നിവയാണ് ആലിയയുടെ പുതിയ റിലീസുകള്‍.
ഏതാണ്ട് കാല്‍നൂറ്റാണ്ട് മുന്‍പ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച കരീന കപൂറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 8 മുതല്‍ 11 കോടി വരെയാണ് പ്രതിഫലം. 2005 മുതല്‍ 2012 വരെ ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു കരീന. ക്രീവും ജാനേ ജാനും കരീനയെ വീണ്ടും തിരക്കുള്ള നടിയാക്കി. ബക്കിങ്ഹാം മര്ഡേഴ്സ്, സിംഗം എന്നിവയാണ് പുതിയ റിലീസുകള്‍. 8-11 കോടി രൂപവരെയാണ് കത്രീന കൈഫും ശ്രദ്ധ കപൂറും ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്നത്. കൃതി സനോണ്‍, കിയാര അദ്വാനി, കങ്കണ രണാവത്ത്, താപ്സീ പന്നു എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]