
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ആരാധകരുമായി താരം വിശേഷങ്ങളും പങ്കിടാറുമുണ്ട്. ഇപ്പോഴിതാ അവർ ഏറ്റവുമൊടുവിലായി പങ്കുവെച്ച വീഡിയോയിൽ ആശങ്കയറിയിച്ച് എത്തുകയാണ് ആരാധകർ.
നിറകണ്ണുകളോടെയും പുഞ്ചിരിച്ചുകൊണ്ടുമുള്ള സെൽഫി വീഡിയോയാണ് പ്രിയങ്ക പങ്കുവെച്ചത്. ഒറ്റനോട്ടത്തിൽ ദുഃഖിതയായി താരം കാണപ്പെടുന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. കാറിനുള്ളിലിരുന്നുകൊണ്ടാണ് താരം സെൽഫി വീഡിയോ എടുത്തത്. മേക്കപ്പില്ലാതെയാണ് താരം പ്രത്യക്ഷപ്പെട്ടത്.
‘ഇന്ന് അനുഭവിച്ചതേയുള്ളു’ എന്ന ക്യാപ്ഷനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ആശ്വാസവാക്കുകൾ അറിയിച്ചുകൊണ്ട് ആരാധകരുടെ പ്രവാഹമാണ്. ”നിങ്ങൾ ഏറ്റവും മികച്ചയാളാണ്, മുന്നേറുക”, ”നിങ്ങൾ ശക്തയായ വനിതയാണ്” മുതലായ കമന്റുകൾ ആളുകൾ പങ്കുവെക്കുന്നുണ്ട്.
നിലവിൽ ‘ദി ബ്ലഫ്’ എന്ന ചിത്രത്തിൻ്റെ വർക്കുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലാണ് താരം. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]