
ഫിറ്റ്നസിലും ഫാഷനിലും തെല്ലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. വര്‍ക്കൗട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനും താരം മറക്കാറില്ല. സ്വകാര്യ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്റ്റീരിയോടൈപ്പുകളെ ഗൗനിക്കാത്ത വ്യക്തിയുമാണവർ.
ബോളിവുഡിലെ ഒരു കാലത്തെ പ്രശസ്ത താരജോഡിയായിരുന്നു മലൈക അറോറയും നടനുമായ അര്‍ബാസ് ഖാനും. പതിനെട്ടുവര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിച്ച് ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുണ്ടായ മകനാണ് അര്ഹാന് ഖാന്. വിവാഹമോചനത്തിന് ശേഷവും സൗഹൃദം തുടരുകയും മകന്റെ കാര്യങ്ങള്‍ ഒന്നിച്ചുനോക്കുകയും ചെയ്യുന്നവരാണ് മലൈകയും അര്‍ബാസും.
നടന് അര്ജുന് കപൂറുമായി മലൈക ദീര്‍ഘകാലമായി പ്രണയത്തിലാണ്. ഇരുവരും വിവാഹിതരാകുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്. പക്ഷേ അതുസംബന്ധിച്ച് അര്‍ജുനും മലൈകയും പ്രതികരണങ്ങള്‍ നടത്താറില്ല. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെയാളുകള്‍ക്ക് അറിയാന്‍ താല്പര്യമുള്ള കാര്യം മലൈകയോട് നേരിട്ട് ചോദിക്കുകയാണ് മകന് അര്ഹാന് ഖാന്.
അര്ഹാന് ഖാന്റെ നേതൃത്വത്തിലുള്ള ഒരു പോഡ്കാസ്റ്റില്‍ മലൈക അതിഥിയായെത്തിയപ്പോഴായിരുന്നു ചോദ്യം ഉന്നയിച്ചത്. അമ്മ എന്ന് വിവാഹിതയാകുമെന്നായിരുന്നു അര്ഹാന് ചോദിച്ചത്. വിവാഹം നടക്കുന്ന തിയ്യതി, വേദി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് അറിയണമെന്നും അര്ഹാന് പറഞ്ഞു. എന്നാല്‍ ഈ ചോദ്യത്തില്‍ നിന്ന് പുഞ്ചിരിയോടെ ഒഴിഞ്ഞുമാറുകയായിരുന്നു മലൈക.
മാസങ്ങള്‍ക്ക് മുന്‍പാണ് അര്‍ബാസ് ഖാന് വിവാഹിതനായത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുര ഖാനാണ് അര്‍ബാസ് ഖാന്റെ ഭാര്യ. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇരുവരുടേയും പ്രായവ്യത്യാസത്തേച്ചൊല്ലിയുള്ള നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെട്ടു. അത്തരം കമന്റുകള്‍ക്കുള്ള മറുപടിയുമായി അര്‍ബാസ് തന്നെ രംഗത്തെത്തിയിരുന്നു.
അര്‍ബാസ് ഖാന് 56 ഉം ഷുറയ്ക്ക് 31 വയസ്സുമാണ് പ്രായം. തന്റെ ഭാര്യ ചെറുപ്പമാണ്, എന്നാല്‍ അവള്‍ക്ക് 16 വയസ്സല്ല. ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് തനിക്കും അവള്‍ക്കും വ്യക്തമായി അറിയാമെന്നായിരുന്നു അര്‍ബാസ് പറഞ്ഞത്.
അര്‍ജുനുമായുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ മലൈകയ്ക്കും മോശം കമന്റുകള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അര്‍ജുനേക്കാള്‍ പന്ത്രണ്ട് വയസ്സിന് മുതിര്‍ന്നതാണ് മലൈക. ഇത്തരം പരാമര്‍ശങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും വ്യക്തിജീവിതത്തില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് പ്രോത്സാഹിപ്പിക്കാന്‍ താല്പര്യമില്ലെന്നുമായിരുന്നു മലൈകയുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]