
നിറത്തിന്റെ പേരിൽ സ്കൂളിൽ പഠിക്കുമ്പോൾ വിവേചനം നേരിട്ടിട്ടുണ്ടെന്ന് ഗായികയും സംഗീതസംവിധായികയും നടിയുമായ സയനോര ഫിലിപ്പ്. കുരുവിപാപ്പ എന്ന ചിത്രത്തിന്റെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം മാധ്യമങ്ങളെ കാണവേയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്കൂളിൽ പഠിക്കുമ്പോൾ നൃത്തംചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നെന്നും എന്നാൽ സമയമായപ്പോൾ പേര് വിളിച്ചില്ലെന്നും സയനോര പറഞ്ഞു. പിന്നീട് പോയി അന്വേഷിച്ചപ്പോഴാണ് തന്റെ പേര് മാറ്റിയതായി അറിയാൻ സാധിച്ചത്. അവിടെയുള്ള മറ്റുകുട്ടികളെ ചൂണ്ടിക്കാണിച്ച് അവരെ നോക്ക്, എത്ര വെളുത്തതാണ് എന്നാണ് പറഞ്ഞത്. അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾനടന്ന സംഭവം അന്ന് വലിയൊരു ഷോക്കായിരുന്നെന്നും സയനോര പറഞ്ഞു.
ഈ കാര്യം ഇപ്പോൾ പറയുമ്പോഴും അന്നനുഭവിച്ച അതേ വേദന വരുന്നുണ്ട്. ആ സമയത്തൊന്നും അക്കാര്യം സംസാരിച്ച് ഡീൽ ചെയ്യാൻ പറ്റിയില്ല. എല്ലാവരും അനുകമ്പയുള്ളവരായിരിക്കണം എന്നാണ് ഈയവസരത്തിൽ പറയാനുള്ളത്. സൗന്ദര്യത്തേക്കുറിച്ചുള്ള പല ധാരണകളും പൊളിച്ചുമാറ്റപ്പെടേണ്ടതായിട്ടുണ്ട്. ഓരോരുത്തരും ശ്രമിച്ചാലേ അത് നടക്കൂ. സയനോര കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അവഗണനയുടെ തരം തിരിക്കലിൽ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ‘കുരുവി പാപ്പ’ പറയുന്നത്. കളമശ്ശേരി ഗവ. എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനി തൻഹ ഫാത്തിമയാണ് താൻ നേരിട്ട ശാരീരികാവഹേളനത്തിന്റെ യഥാർഥകഥയുമായി സ്ക്രീനിലെത്തിയത്. തൻഹയും സയനോരയ്ക്കൊപ്പമുണ്ടായിരുന്നു.