
പൊതുപരിപാടിക്കിടെ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസ് താരത്തെ ചുംബിച്ച സംഭവത്തില്‍ യുവതിക്കെതിരേ നടപടിയുമായി ദക്ഷിണ കൊറിയന്‍ പോലീസ്. ബിടിഎസ് താരം ജിന്നിനെ അനുവാദമില്ലാതെയാണ് ചുംബിച്ചതെന്നും യുവതിയെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചെന്നുമാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുവതി ഇപ്പോള്‍ ജപ്പാനിലാണുള്ളത്. പൊതുപരിപാടിക്കിടെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട
വകുപ്പുകള്‍ യുവതിക്കെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം സിയോളില്‍ വെച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം.
ഫ്രീ മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ ജിന്‍ ആയിരത്തോളം ആരാധകരെ കെട്ടിപ്പിടിച്ചിരുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ജിന്നിന്റെ ആലിംഗനമേറ്റുവാങ്ങിയത്.
ഇതിനിടെ യുവതി കെട്ടിപ്പിടിക്കുന്നതിന് പകരം ബിടിഎസ് താരത്തിന്റെ മുഖത്ത് ചുംബിക്കുകയായിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
18 മാസത്തെ നിര്‍ബന്ധിത സൈനികസേവനത്തിന് ശേഷമുള്ള ബിടിഎസ് താരത്തിന്റെ ആദ്യ പൊതുപരിപാടികൂടിയായിരുന്നു അത്. സംഭവത്തില്‍ മറ്റൊരു ബിടിഎസ് ആരാധകന് യുവതിക്കെതിരേ പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്.
കേസെടുത്ത പോലീസ് യുവതിയെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട
കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ്.
ഏഴ് പേരടങ്ങുന്ന ഈ സംഗീത കൂട്ടായ്മ 2010 ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊറിയയില്‍ വളരെ പെട്ടന്ന് തന്നെ ജനപ്രീതി നേടിയ ബി.ടി.എസ് 2018 ലാണ് ലോകമൊട്ടാകെ പ്രശസ്തി നേടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]