
ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് രാജമൗലി. ബാഹുബലിയിലൂടെ അദ്ദേഹം തന്റെ ഖ്യാതി ഇന്ത്യയ്ക്ക് അകത്തും പുറത്തും പരത്തി. ഇപ്പോഴിതാ രാജമൗലിക്ക് എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്താണെന്ന് അവകാശപ്പെടുന്ന ശ്രീനിവാസ റാവു. രാജമൗലി ചതിച്ചുവെന്ന് ആരോപിച്ചു കൊണ്ടുള്ള സെല്‍ഫി വീഡിയോയും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള നീണ്ട കത്തും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.
ശ്രീനിവാസ റാവുവും രാജമൗലിയുമായി 34 വര്‍ഷത്തെ സൗഹൃദമുണ്ടായിരുന്നുവെന്നും ഒരേ സ്ത്രീയോട് ഇരുവര്‍ക്കും തോന്നിയ പ്രണയമാണ് പിരിയാന്‍ കാരണമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. രൗജമൗലിക്ക് വേണ്ടി ആ ബന്ധത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയെങ്കിലും രാജമൗലി തനിക്കെതിരെ തിരിഞ്ഞുവെന്നാണ് ഇയാളുടെ വാദം.
യമദൊങ്ക വരെ ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തു. ഒരു സ്ത്രീക്ക് വേണ്ടി അയാള്‍ എന്റെ കരിയര്‍ നശിപ്പിച്ചു.ആത്മഹത്യയല്ലാതെ എനിക്ക് വേറെ വഴിയില്ല. 55ാമത്തെ വയസിലും ഞാന്‍ സിംഗിളായിരിക്കുന്നതിന്റെ കാരണം രാജമൗലിയാണ്- ശ്രീനിവാസ റാവു വീഡിയോയില്‍ പറയുന്നു.
തനിക്കെതിരെ ഉയര്‍ന്നുവരുന്നവരെ ഒതുക്കാന്‍ രാജമൗലി ദുര്‍മന്ത്രാവാദം ചെയ്യാറുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു. പോലീസ് ഈ കേസ് അന്വേഷിച്ച് തനിക്ക് നീതി നടപ്പിലാക്കി തരണമെന്ന അഭ്യര്‍ഥനയോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]