
ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള നിയമയുദ്ധം അവസാനിക്കുന്നു. ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന നിയമപോരാട്ടമാണ് ഒടുവില്‍ രമ്യതയില്‍ പരിഹരിച്ചിരിക്കുന്നത്. തങ്ങള്‍ തമ്മിലുണ്ടായിരുന്ന നിയമയുദ്ധം സമാധാനപരമായി അവസാനിപ്പിച്ചെന്ന വിവരം കങ്കണ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജാവേദ് അക്തറിനൊപ്പം ചിരിച്ചുനില്ക്കുന്ന ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ജാവേദ് ജിയും ഞാനും തമ്മിലുണ്ടായിരുന്ന നിയമപോരാട്ടം മധ്യസ്ഥചര്‍ച്ചകളിലൂടെ അവസനിപ്പിച്ചു. ചര്‍ച്ചകളിലെല്ലാം അദ്ദേഹം വളരെ ദയാലുവായാണ് പെരുമാറിയത്. ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ പാട്ടുകള്‍ എഴുതാമെന്നും അദ്ദേഹം സമ്മതിച്ചു.’- കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍, ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനുപുറമെ, നടന് ഹൃത്വിക് റോഷനോട് മാപ്പ് പറയാന്‍ ജാവേദ് അക്തര്‍ ആവശ്യപ്പെട്ടുവെന്നും കങ്കണ ആരോപിച്ചിരുന്നു. ഹൃത്വിക്കുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കങ്കണ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക് നല്കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ജാവേദ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ജാവേദ് നിഷേധിക്കുകയായിരുന്നു. കങ്കണ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കങ്കണയുമായുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യം ഫോണില്‍ കൂടെ തന്നെ അറിയിച്ചിരുന്നതാണ്. അത് രാഷ്ട്രീയം പറയാനോ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാനോ ആയിരുന്നുമില്ല. എന്നാല്‍ താന്‍ പറയുന്നത് കങ്കണ കേള്‍ക്കില്ലെന്ന് മനസിലായതോടെ ആ വിഷയം തന്നെ ഉപേക്ഷിച്ചിരുന്നുവെന്നുമാണ് ജാവേദ് പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]