
പ്രയാഗ്രാജില് മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി സിനിമാ- സീരിയില്‍ താരം ശ്രീക്കുട്ടി. കുംഭമേളയില്‍ പങ്കെടുത്തതിനെതിരെ പുറത്തുപറയാന്‍ പറ്റാത്ത രീതിയിലുള്ള സന്ദേശങ്ങളാണ് പലരും പങ്കുവെക്കുന്നതെന്ന് അവര്‍ പറഞ്ഞു. അവിടെ പോയി വന്നിട്ട് രണ്ടാഴ്ചയില്‍ കൂടുതലായി. ഇന്നുവരെ തനിക്കോ ഭര്‍ത്താവിനോ യാതൊരു ആരോഗ്യപ്രശ്നവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കുംഭമേളയുടെ ഭാഗമാകാന്‍ എനിക്കും ഭര്‍ത്താവിനും കഴിഞ്ഞു. വളരെ സന്തോഷമുള്ള കാര്യം. വീഡിയോ കണ്ടവരില്‍ 60% പേരും എനിക്ക് എതിരായിരുന്നു. ഒരുപാട് നെഗറ്റീവ് മെസേജുകള്‍ വരുന്നുണ്ട്. ഞങ്ങള്‍ പോയിവന്നിട്ട് രണ്ടാഴ്ചയില്‍ കൂടുതലായി. ഇന്നുവരെ ഒരു ജലദോഷമോ തലവേദനയോ പനിയോ ചുമയോ ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. കമന്റ്സ് ഇടുന്നവര്‍ ചൊറിയുന്നതല്ലാതെ ഞങ്ങള്‍ക്ക് ഒരു ചൊറിച്ചിലും ഉണ്ടായിട്ടില്ല. ത്രിവേണി സംഗമത്തിലായിരുന്നു സ്നാനം ചെയ്തത്. റൂമെടുക്കാത്തതുകാരണം അന്ന് കുളിക്കാന്‍ പറ്റിയില്ല. അടുത്ത ദിവസം റൂമെടുത്ത്, അതിന്റെ അടുത്ത ദിവസമാണ് കുളിക്കാന്‍ പറ്റിയത്’, അവര്‍ പറഞ്ഞു.
‘സോപ്പുപോലും തേച്ച് കുളിച്ചിരുന്നില്ല. ആ വെള്ളത്തില്‍ വെറുതേ മുങ്ങിക്കുളിച്ച് വന്നതേയുള്ളൂ. നിങ്ങള്‍ ഈ പറയുന്ന മോശം വെള്ളത്തില്‍ ഞാനും ഏട്ടനും കുളിച്ചു. 63 കോടി ആളുകള്‍ വന്നു എന്നാണ് പറയുന്നത്. അവരുടെ ആരുടേയും കാര്യം എനിക്ക് അറിയില്ല. അതില്‍ രണ്ടുവ്യക്തികളായ ഞാനും ഏട്ടനും കുളിച്ചിട്ട് ഈ നിമിഷംവരെ ഒരുബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. വീട്ടില്‍ വന്നശേഷമാണ് തല കഴുകിയത്. ആ നിമിഷംവരെ മുടിക്കോ ദേഹത്തിനോ ഒരു മണം പോലും ഉണ്ടായിരുന്നില്ല. പുറത്തുപറയാന്‍ പറ്റാത്ത രീതിയില്വരെയുള്ള സന്ദേശങ്ങള്‍ വ്യക്തിപരമായിപ്പോലും ലഭിക്കുന്നുണ്ട്. അതില്‍ കൂടുതല്‍പ്പേരും അഹിന്ദുക്കളാണ്. പിന്നെ പാര്ട്ടിപരമായിട്ടാണ് കൂടുതല്‍. വിശ്വാസമില്ലാത്ത ഹിന്ദുക്കളുമുണ്ട്’, ശ്രീക്കുട്ടി വിമര്‍ശിച്ചു.
‘ശാസ്ത്രീയമായി വിശ്വസിക്കേണ്ട കാര്യങ്ങള്‍ നേരത്ത പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ജൂപ്പിറ്ററിന് ചുറ്റും സണ്ണും മൂണും ചുറ്റിയിട്ട് എക്സ്ട്രാ പവര്‍ വരും. ആ പവര്‍ വെള്ളത്തില്‍ ചെന്ന് പതിക്കും. അപ്പോള്‍ ആ വെള്ളത്തിന് ഒരു പവര്‍ ലഭിക്കുമെന്നാണ് പറയുന്നത്. അങ്ങനെ വേണമെങ്കിലും വിശ്വസിക്കാം. എന്തിനാണ് ഈ രീതിയില്‍ അധിക്ഷേപിക്കുന്നത് എന്ന് മനസിലാകുന്നില്ല. എനിക്ക് ചൊറിവന്നാല്‍ ഞാനങ്ങ് സഹിച്ചു. നിങ്ങളെന്തിനാണ് അതിനെപ്പറ്റി ഓര്‍ത്ത് വിഷമിക്കുന്നത്? ഇങ്ങനെയൊക്കെ പറയാന്‍ മനുഷ്യര്‍ അധഃപതിച്ചുപോയോ?’, അവര്‍ വീഡിയോയിൽ ചോദിക്കുന്നു.
‘144 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കുംഭമേള നടക്കുന്നത്. ഇനി അടുത്ത 144 വര്‍ഷത്തില്‍ മാത്രമേ ഈ കാര്യം സംഭവിക്കുകയുള്ളൂ. നമ്മുടെ തലമുറയ്ക്ക് ലഭിച്ച ഭാഗ്യമാണ്. ഹിന്ദുക്കള്‍ക്ക് ആ രീതിയില്‍ വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് ഞാന്‍ പറഞ്ഞ രീതിയില്‍ ശാസ്ത്രീയമായി വിശ്വസിക്കാം. ആ വിശ്വാസത്തെ വൃത്തികെട്ട രീതിയില്‍ മാറ്റേണ്ട ആവശ്യമില്ല. കുംഭമേളയ്ക്ക് പോയ അനുഭവം പങ്കുവെക്കുമ്പോള്‍ അതിന് താഴെ മോശം കമന്റിടാന്‍ നാണമുണ്ടോ? സീരിയസായി ചോദിക്കുകയാണ്, നിങ്ങള്‍ക്ക് അല്പമെങ്കിലും, ലവലേശം നാണമുണ്ടോ? ഉളുപ്പുണ്ടോ? നമുക്ക് ആര്‍ക്കും പോകാന്‍ പറ്റിയില്ലല്ലോ, ഇനി പറ്റില്ലല്ലോ, പോയില്ലല്ലോ എന്ന ചൊറിയാണോ എന്ന് അറിയില്ല. എന്തായാലും ഞങ്ങള്‍ക്ക് അത് അനുഭവിച്ചറിയാന്‍ പറ്റി. അതിന് താഴെ വന്ന് ഇനി അങ്ങനെ വെറുതേ ചൊറിയേണ്ട ആവശ്യമില്ല. ആ വെള്ളം കൊണ്ടുവന്ന് എന്റെ വീട്ടിലും വേദയ്ക്കും അടുത്ത വീട്ടിലും എല്ലായിടത്തും കൊടുത്തിട്ടുണ്ട്. അവരെല്ലാവരും തലയ്ക്കൊഴിച്ചിട്ടുമുണ്ട്. അവര്‍ക്കാര്‍ക്കും ചൊറി വന്നിട്ടില്ല. അതുകൊണ്ട് ഇങ്ങോട്ട് കേറി ചൊറിയണ്ട, ഞങ്ങള്‍ക്ക് ചൊറിവരുവാണെങ്കില് ഞങ്ങള്‍ അങ്ങ് സഹിച്ചു’, ശ്രീകുട്ടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]