
കോഴിക്കോട്: അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരത്തിന് അര്‍ഹനായി സംവിധായകൻ രാജു ചന്ദ്ര. മുംബൈ എന്റര്‍ടൈന്‍മെന്റ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് രാജു ചന്ദ്രയെ തേടിയെത്തിയത്. ‘അയാം എ ഫാദര്‍’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് പുരസ്കാരം.
നേരത്തേയും അംഗീകാരങ്ങള്‍ നേടിയ ചിത്രം ഒടിടിയില്‍ തമിഴിലും മലയാളത്തിലും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, ഛായാഗ്രഹണം എന്നിവയും രാജു ചന്ദ്ര തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് അദ്ദേഹം. വയക്കോടന്‍ മൂവീസിന്റെ ബാനറില്‍ മധുസൂദനന് നിര്‍മിച്ച ചിത്രമാണ് ‘അയാം എ ഫാദര്‍’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]